ചണ്ഡീഗഡ്: മഹാരാഷ്‌ട്ര കോൺഗ്രസ് പ്രസിഡന്‍റ് നാന പട്ടോലയുടെ പരാമർശത്തിനെതിരെ ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്. പ്രതിപക്ഷത്തിന്‍റെ ചുമതലകൾ വഹിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും സിനിമാ താരങ്ങളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയവരുടെ സഹായം അഭ്യർഥിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അനിൽ വിജ് കുറ്റപ്പെടുത്തി. ഇന്ധന വില വർധനവിനെതിരെ സിനിമാ താരങ്ങളായ അക്ഷയ് കുമാറും അമിതാഭ് ബച്ചനും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നു എന്നായിരുന്നു നാന പട്ടോലയുടെ പരാമർശം.
നാന പട്ടോലയുടെ പരാമർശത്തിനെതിരെ ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്
ഇന്ധന വില വർധനവിനെതിരെ സിനിമാ താരങ്ങളായ അക്ഷയ് കുമാറും അമിതാഭ് ബച്ചനും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നു എന്നായിരുന്നു നാന പട്ടോലയുടെ പരാമർശം.
നാന പട്ടോലയുടെ പരാമർശത്തിനെതിരെ ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്
സിനിമാ താരങ്ങളെ ഭീഷണിപ്പെടുത്തുന്നത് രാജ്യത്തിന് ബഹുമതിയാണോയെന്നും ഇവരെ വിമർശിക്കുന്നതിലൂടെ കോൺഗ്രസ് പാർട്ടിയുടെ വികലത പുറത്തു കൊണ്ടു വരുന്നുവെന്നും അനിൽ വിജ് പറഞ്ഞു. യുപിഎ ഭരണത്തിൽ അഭിനേതാക്കൾ തുടർച്ചയായി കേന്ദ്രസർക്കാരിനെതിരെ ട്വിറ്ററിൽ പ്രതികരിക്കുമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഈ താരങ്ങൾ എല്ലാം മൗനം പാലിക്കുന്നതെന്താണെന്നുമായിരുന്നു നാന പട്ടോലെയുടെ വിമർശനം.