കേരളം

kerala

ETV Bharat / bharat

ജോ ബൈഡനും കമലാ ഹാരിസിനും സോണിയ ഗാന്ധിയുടെ അഭിനന്ദനം - അഭിനന്ദന കത്ത്

പ്രചാരണ സമയത്തെ ബൈഡന്റെ പ്രസംഗങ്ങൾ ജനങ്ങൾക്കിടയിൽ ആഴത്തിൽ പതിഞ്ഞു. കമലാ ഹാരിസിന്റെ വിജയം കറുത്ത വർഗക്കാരുടെയും ഇന്ത്യൻ അമേരിക്കക്കാരുടെയും വിജയം കൂടിയാണെന്ന് സോണിയ ഗാന്ധി

1
1

By

Published : Nov 8, 2020, 1:50 PM IST

ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കത്തയച്ചു. പ്രചാരണ സമയത്തെ ബൈഡന്റെ പ്രസംഗങ്ങൾ ജനങ്ങൾക്കിടയിൽ ആഴത്തിൽ പതിഞ്ഞു, അതിൽ അദ്ദേഹം വിജയിച്ചു.

കമലാ ഹാരിസിന്റെ വിജയം കറുത്ത വർഗക്കാരുടെയും ഇന്ത്യൻ അമേരിക്കക്കാരുടെയും വിജയം കൂടിയാണ്. ജനങ്ങൾക്കിടയിലെ ഭിന്നത എങ്ങനെ അവസാനിപ്പിക്കണമെന്ന് അവർക്കറിയാം. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി തുടർന്നും ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഇന്ത്യയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യാൻ ഉടൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിങ്ങളുമായി പ്രവർത്തിക്കാൻ കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നതായി കമലാ ഹരിസിന് നൽകിയ കത്തിൽ സോണിയ പറഞ്ഞു.

വ്യവസായം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പ്രതിരോധ സഹകരണം എന്നിവ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ജനാധിപത്യം, സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയുടെ വിജയമാണ് ബൈഡന്റെയും കമലാ ഹാരിസിന്റെയും വിജയമെന്ന് സോണിയ ഗാന്ധി കത്തിൽ പറഞ്ഞു.

ABOUT THE AUTHOR

...view details