കേരളം

kerala

ETV Bharat / bharat

നാഷണല്‍ ഹെറാള്‍ഡ് കേസ്: രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഹാജരായി - നാഷണല്‍ ഹെറാള്‍ഡ് കേസ്

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡിയുടെ നടപടി. കേസിന്‍റെ ഭാഗമായി ജൂണ്‍ 21-ന് സോണിയയെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.

sonia gandhi  sonia gandhi quistioning  sonia gandhi ed  ed quistioning sonia gandhi  നാഷണല്‍ ഹെറാള്‍ഡ് കേസ്  സോണിയ ഗാന്ധി
നാഷണല്‍ ഹെറാള്‍ഡ് കേസ്: രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഹാജരായി

By

Published : Jul 26, 2022, 11:48 AM IST

ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ.ഡി ഓഫിസില്‍ എത്തി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പമാണ് സോണിയ വന്നത്. ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍.

നേരത്തെ ജൂണ്‍ 21-ന് സോണിയയെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. സോണിയയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്ത് മൂന്ന് മണിക്കൂര്‍ മാത്രമാണ് അന്ന് ചോദ്യം ചെയ്യല്‍ നീണ്ടത്. തുടര്‍ന്ന് ആവശ്യമെങ്കിൽ സോണിയയെ സമൻസ് നൽകി വിളിച്ച് വരുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details