ന്യൂഡൽഹി :റായ്‌ബറേലി ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉത്തർപ്രദേശിലെ നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ താരപ്രചാരകരില്‍ ഇല്ല. ഫെബ്രുവരി 23ന് നടക്കുന്ന നാലാം ഘട്ടത്തിൽ, റായ്‌ബറേലി ലോക്‌സഭ മണ്ഡലത്തിന് കീഴിൽ വരുന്ന ബച്‌രവാൻ-എസ്‌സി, ഹർചന്ദ്പൂർ, റായ്‌ബറേലി, സറേനി, ഉഞ്ചഹാർ എന്നീ അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ 30 താരപ്രചാരകരാണ് നാലാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനുള്ള പട്ടികയിലുള്ളത്. രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവായിരുന്ന ആസാദ്, സംഘടനാപരമായ നവീകരണത്തിന് ശ്രമിക്കുന്നവരും പാർട്ടി നേതൃത്വത്തെ വിമർശിക്കുന്നവരുമായ 'ഗ്രൂപ്പ് ഓഫ് 23' ലെ പ്രമുഖ നേതാവ് കൂടിയാണ്.
ALSO READ:യു.പിയില്‍ പ്രകടന പത്രിക പുറത്തിറക്കുന്നത് നീട്ടി ബിജെപി