മാണ്ഡ്യ (കർണാടക) :രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അണിചേർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിൽവച്ചാണ് സോണിയ പദയാത്രയുടെ ഭാഗമായത്. ഏറെ കാലത്തിനുശേഷമാണ് സോണിയ ഗാന്ധി പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്.
ഭാരത് ജോഡോ യാത്രയില്‍ സോണിയയും ; ആവേശത്തിൽ അണികൾ - സോണിയ ഗാന്ധി
കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിൽവച്ചാണ് ഭാരത് ജോഡോ യാത്രയില്‍ സോണിയ ഗാന്ധി പങ്കുചേര്‍ന്നത്
![ഭാരത് ജോഡോ യാത്രയില്‍ സോണിയയും ; ആവേശത്തിൽ അണികൾ Sonia Gandhi joins Bharat Jodo Yatra in Karnataka karnataka Mandya sonia gandhi കര്‍ണാടക മാണ്ഡ്യ ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി സോണിയ ഗാന്ധി Bharat Jodo Yatra](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16568008-thumbnail-3x2-soniya.jpg)
സോണിയ ഗാന്ധിയുടെ സാന്നിധ്യം വലിയ ആവേശമാണ് അണികൾക്കിടയിൽ ഉണ്ടാക്കിയത്. രണ്ടുദിവസത്തെ വിശ്രമത്തിനുശേഷം ഇന്ന്(6-10-2022) രാവിലെ ആറിനാണ് ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചത്. മൈസൂരുവിന് സമീപം പാണ്ഡവപുരത്തുനിന്ന് രാവിലെ ആരംഭിച്ച കാല്‍നാടയാത്രയില്‍ ജഹനഹള്ളിയില്‍ നിന്നാണ് സോണിയ പദയാത്രയില്‍ ചേര്‍ന്നത്.
കർണാടകയിലെ മുതിർന്ന നേതാക്കളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും സോണിയക്കൊപ്പം യാത്രയില്‍ പങ്കെടുത്തു. സെപ്റ്റംബർ ആറിനാണ് കന്യാകുമാരിയിൽനിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. യാത്ര 150 ദിവസം കൊണ്ട് 3570 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ജമ്മു കശ്‌മീരില്‍ സമാപിക്കും.