കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ചര്‍ച്ചയില്ല; മൂന്ന് കമ്മറ്റികളുമായി സോണിയാഗാന്ധി - മൂന്ന് കമ്മറ്റികളുമായി സോണിയാഗാന്ധി

സാമ്പത്തിക-വിദേശകാര്യം-ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളും നയങ്ങളും ചര്‍ച്ച ചെയ്യാനും പഠിക്കാനുമാണ് ഈ കമ്മിറ്റി. അഞ്ചംഗങ്ങളാണ് ഓരോ കമ്മിറ്റിയിലും ഉള്ളത്. മന്‍മോഹന്‍ സിംഗ് മാത്രമാണ് മൂന്ന് കമ്മിറ്റിയിലും ഇടംപിടിച്ചത്.

Sonia Gandhi constitutes internal committees economy foreign affairs national security  Sonia Gandhi  internal committees  foreign affairs  national security  തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ചര്‍ച്ചയില്ല; മൂന്ന് കമ്മറ്റികളുമായി സോണിയാഗാന്ധി  തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ചര്‍ച്ചയില്ല  മൂന്ന് കമ്മറ്റികളുമായി സോണിയാഗാന്ധി  സോണിയാഗാന്ധി
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ചര്‍ച്ചയില്ല; മൂന്ന് കമ്മറ്റികളുമായി സോണിയാഗാന്ധി

By

Published : Nov 20, 2020, 5:22 PM IST

ന്യൂഡല്‍ഹി:ബിഹാറില്‍ ഏറ്റ കനത്ത തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ചര്‍ച്ചക്കൊന്നും തയ്യാറായിട്ടില്ലെങ്കിലും പകരം മൂന്ന് കമ്മിറ്റികളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രൂപീകരിച്ചു. സാമ്പത്തിക-വിദേശകാര്യം-ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളും നയങ്ങളും ചര്‍ച്ച ചെയ്യാനും പഠിക്കാനുമാണ് ഈ കമ്മിറ്റി. അഞ്ചംഗങ്ങളാണ് ഓരോ കമ്മിറ്റിയിലും ഉള്ളത്. മന്‍മോഹന്‍ സിംഗ് മാത്രമാണ് മൂന്ന് കമ്മിറ്റിയിലും ഇടംപിടിച്ചത്. സാമ്പത്തിക കാര്യ കമ്മിറ്റിയില്‍ മന്‍മോഹന്‍ സിംഗ്, പി ചിദംബരം, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ജയറാം രമേശ് എന്നിവരാണ് ഇടംപിടിച്ചത്. വിദേശ കാര്യ കമ്മിറ്റിയില്‍ മന്‍മോഹന്‍ സിംഗ്, ആനന്ദ് ശര്‍മ, ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ്, സപ്തഗിരി ഉലാക എന്നിവരാണ് ഇടംപിടിച്ചത്. അതേസമയം സോണിയാ ഗാന്ധിക്ക് കത്തെഴുതിയ രണ്ട് പേര്‍ ഈ പട്ടികയില്‍ ഇടംപിടിച്ചു. ശശി തരൂരും ആനന്ദ് ശര്‍മയും നേരത്തെ സോണിയക്ക് കത്തയച്ചതാണ്. ദേശീയ സുരക്ഷ കമ്മിറ്റിയില്‍ മന്‍മോഹന്‍ സിംഗ്, ഗുലാം നബി ആസാദ്, വീരപ്പ മൊയ്‌ലി, വിന്‍സെന്‍റ് എച്ച് പാല, വൈദ്യലിംഗം എന്നിവരാണുള്ളത്. കത്തെഴുതിയ ജി23 പട്ടികയിലെ ഗുലാം നബി ആസാദ് ഈ കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ട്. മൊത്തം മൂന്ന് പേരാണ് ഇത്തരത്തില്‍ വിവിധ കമ്മിറ്റികളില്‍ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം കപില്‍ സിബലിനെ ഒരു കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ അടക്കം കോണ്‍ഗ്രസ് നേതൃത്വത്തെ കപില്‍ സിബല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെ ചൊല്ലി നേതാക്കള്‍ തമ്മില്‍ തര്‍ക്കങ്ങളും നടക്കുന്നുണ്ട്. ഇതിനിടെയാണ് സിബലിനെ ഉള്‍പ്പെടുത്താതെ സോണിയ ഗാന്ധി കമ്മിറ്റി പ്രഖ്യാപിച്ചത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തല്‍ സോണിയാ ഗാന്ധി നടത്തുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എന്നാല്‍ ഇതുവരെ അക്കാര്യം കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിന് തോല്‍വി വിലയിരുത്താന്‍ താല്‍പര്യമില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ബിഹാറില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ഉടന്‍ നേരില്‍ കണ്ടേക്കും. കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ വേണമെന്നും, സംഘടന ശക്തിപ്പെടാതെ തെരഞ്ഞെടുപ്പുകള്‍ ജയിക്കാനാവില്ലെന്നും ബിഹാറിലെ ക്യാമ്പയിന്‍ കമ്മിറ്റിയുടെ ചുമതലയുള്ള അഖിലേഷ് പ്രസാദ് പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details