ന്യൂഡൽഹി:സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ ആരംഭിച്ചു. കൊവിഡിന് ശേഷമുള്ള പാർട്ടി പ്രവർത്തക സമിതിയുടെ ആദ്യയോഗത്തിൽ സംഘടന തെരഞ്ഞെടുപ്പ്, വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്, നിലവിലെ രാഷ്ട്രീയ സാഹചര്യം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
എഐസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ചാനി, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ മുതലായവർ പങ്കെടുത്തു.