ന്യൂഡൽഹി :കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ജൂൺ 24ന് എഐസിസി യോഗം വിളിച്ചു. എഐസിസി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചാർജുള്ള അംഗങ്ങൾ എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. വീഡിയോ കോൺഫറൻസ് വഴിയാകും യോഗം.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് യോഗം ചേരുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷം നടക്കാനുള്ള പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എഐസിസി സമിതിയുമായി ജൂൺ 22ന് കൂടിക്കാഴ്ച നടത്തും.