ന്യൂഡൽഹി: രാജ്യത്തെ വാക്സിനേഷന്‍റെ വേഗതയിൽ ആശങ്ക പ്രകടിപ്പിച്ച് സോണിയ ഗാന്ധി. കൊവിഡിന്‍റെ മൂന്നാം തരംഗത്തിനായി രാജ്യം സജ്ജമാകേണ്ടതുണ്ടെന്നും കുട്ടികൾക്ക് സുരക്ഷ ഒരുക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും എഐസിസിയുടെ ചുമതലയുള്ളവരുടെയും യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ച സോണിയ ഗാന്ധി വാക്സിൻ വിമുഖത ഇല്ലാതാക്കാനും വാക്സിൻ പാഴാക്കുന്നത് കുറക്കാനും പാർട്ടി പ്രവർത്തകർ പരിശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.
വാക്സിൻ പാഴാക്കുന്നത് കുറയ്ക്കാന്‍ പ്രവർത്തകർ പരിശ്രമിക്കണമെന്ന് സോണിയ ഗാന്ധി
ദിനംപ്രതിയുള്ള വാക്സിനേഷന്‍റെ നിരക്ക് മൂന്നിരട്ടി വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു
വാക്‌സിൻ വിമുഖത പരിഹരിക്കാൻ ഇല്ലാതാക്കാൻ പാർട്ടി പ്രവർത്തകർ പരിശ്രമിക്കണമെന്ന് സോണിയ ഗാന്ധി
Also Read: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ എഫ്ഐആർ സമർപ്പിച്ചു
ദിനംപ്രതിയുള്ള വാക്സിനേഷന്‍റെ നിരക്ക് മൂന്നിരട്ടി വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും എങ്കിൽ മാത്രമേ ഈ വർഷം അവസാനത്തോടെ രാജ്യത്തെ 75 ശതമാനം ആളുകൾക്കെങ്കിലും വാക്സിനേഷൻ ലഭ്യമാക്കാനാകൂ എന്ന് സോണിയ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.