ന്യൂഡൽഹി: തെലങ്കാന സന്ദർശനത്തിന് ശേഷം സോണിയ ഗാന്ധിയും (Sonia Gandhi) രാഹുൽ ഗാന്ധിയും (Rahul Gandhi) ഡൽഹിയിൽ. ഹൈദരാബാദിൽ പുനഃസംഘടിപ്പിച്ച കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിന്‍റെ ഉദ്ഘാടന യോഗത്തിലും പങ്കെടുത്ത ശേഷം ഇന്നലെ വൈകുന്നേരമാണ് ഇരുവരും ഡൽഹിയിലേക്ക് തിരിച്ചത് (Sonia Gandhi and Rahul Gandhi in Delhi).
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് (Telangana Assembly Polls) മുന്നോടിയായി സംസ്ഥാനത്ത് ആറ് വാഗ്‌ദാനങ്ങൾ (Six Guarantees) നൽകി സോണിയ ഗാന്ധി (Sonia Gandhi). സംസ്ഥാനത്തുടനീളമുള്ള സ്‌ത്രീകൾക്ക് മഹാലക്ഷ്‌മി പദ്ധതിയുടെ കീഴിൽ പ്രതിമാസം 2,500 രൂപ ധനസഹായം, 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടറുകൾ, ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര, ഭവനരഹിതർക്ക് വീടുകൾ, 4000 രൂപ വാർധക്യ പെൻഷൻ, 10 ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എന്നിങ്ങനെയാണ് വാഗ്‌ദാനങ്ങൾ.
'തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ വരണമെന്നത് തന്‍റെ സ്വപ്‌നം' :കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സംസ്ഥാനത്ത് അന്ന് പുറത്തിറക്കിയ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്ന അഞ്ച് പ്രധാന വാഗ്‌ദാനങ്ങളും പാലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോണിയ ഗാന്ധി അതേ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലും നടത്തിയത്. തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ വരണമെന്നത് തന്‍റെ സ്വപ്‌നമാണ്. മുന്നോട്ടുവച്ച വാഗ്‌ദാനങ്ങൾ നിറവേറ്റാൻ തങ്ങൾ പ്രതിജ്‌ഞാബദ്ധരാണെന്നും സോണിയ ഗാന്ധി പറഞ്ഞു. തെലങ്കാനയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം (Congress Working Committee) ഇന്നലെ അവസാനിച്ചു.