കേരളം

kerala

ETV Bharat / bharat

സൊണാലി ഫോഗട്ട് മരണത്തിന് മുന്‍പ് പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് - സിസിടിവി ദൃശ്യങ്ങള്‍

അമിത അളവിലുള്ള ലഹരിവസ്‌തുവാണ് സൊണാലിയുടെ മരണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. താരത്തിന്‍റെ സഹോദരന്‍റെ പരാതിയിലാണ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തത്

IDEO SURFACED GOA POLICE  Sonali phougat death  Sonali phougat death case  last video of Sonali phougat  സൊണാലി ഫോഗട്ട്  സൊണാലി ഫോഗട്ടിന്‍റെ അവസാന വീഡിയോ  സൊണാലി  സിസിടിവി ദൃശ്യങ്ങള്‍  സോണാലിയുടെ അവസാന പാര്‍ട്ടിയുടെ വീഡിയോ
സോണാലി ഫോഗട്ട് പങ്കെടുത്ത അവസാന പാര്‍ട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍

By

Published : Aug 26, 2022, 10:55 PM IST

പനാജി(ഗോവ) : ഹരിയാന ബിജെപി നേതാവും ടെലിവിഷന്‍ താരവുമായ സൊണാലി ഫോഗട്ട് അവസാനമായി പങ്കെടുത്ത പാര്‍ട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഗോവയിലെ ക്ലബ്ബില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഈ സമയം സഹായി സുഖ്‌വിന്ദര്‍ സിങ്ങും പിഎ സുധീർ സാഗ്‌വാനും സൊണാലിക്ക് ഒപ്പമുണ്ടായിരുന്നു.

ഇവരിലൊരാള്‍ പാര്‍ട്ടിക്കിടയില്‍ സൊണാലിക്ക് കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ ലഹരി വസ്‌തു കലര്‍ത്തുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അര്‍ധ ബോധാവസ്ഥയിലുള്ള സൊണാലിയെ ഒരാള്‍ താങ്ങിപ്പിടിച്ച് നടത്തുന്നതാണ് ദൃശ്യത്തിലുള്ളത്.

സോണാലി ഫോഗട്ട് പങ്കെടുത്ത അവസാന പാര്‍ട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍

also read:പാര്‍ട്ടിക്കിടെ പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കി, സൊണാലിയുടെ മരണം അമിത അളവില്‍ ലഹരി അകത്തുചെന്ന്

ഓഗസ്റ്റ് 23ന് ഗോവയില്‍ വച്ചാണ് 42കാരിയായ സൊണാലി മരിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 25 നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൊണാലിയുടെ ദേഹത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സൊണാലിയുടെ സഹായികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details