ഛത്തീസ് ഗഡ്: ബിജെപി നേതാവും ബിഗ് ബോസ് താരവുമായ സൊണാലി ഫോഗട്ട് (41) അന്തരിച്ചു. ചൊവ്വാഴ്‌ച (23.08.22) ഗോവയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്‌ച രാത്രിയോടെ മരണം സംഭവിച്ചു.
ഫത്തേഹാബാദിലെ ഭൂതാൻ ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിലാണ് സോണാലി ഫോഗട്ട് ജനിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ ബന്ധു കൂടിയായ സഞ്ജയുമായി വിവാഹം നടന്നു. 2016ൽ ഹരിയാനയിലെ ഇവരുടെയും ഫാം ഹൗസിൽ വച്ച് സഞ്ജയ് സംശയാസ്‌പദമായ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. ഭർത്താവിന്‍റെ മരണശേഷം ഇവർ മാനസികമായി തകർന്നിരുന്നുവെന്നാണ് വിവരം.