ന്യൂഡൽഹി : ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഗോവ പൊലീസിൽ നിന്ന് കേസ് ഏറ്റെടുത്ത് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തതായി മുതിർന്ന സിബിഐ ഉദ്യോഗസ്ഥൻ അറിയിച്ചു. ഗോവ പൊലീസിന്‍റെ അന്വേഷണത്തിൽ കുടുംബം നേരത്തെ അസംതൃപ്‌തി പ്രകടമാക്കിയിരുന്നു.
സൊണാലി ഫോഗട്ടിന്‍റെ മരണം : അന്വേഷണം ആരംഭിച്ച് സിബിഐ
ഗോവ പൊലീസിന്‍റെ അന്വേഷണത്തിൽ കുടുംബം അസംതൃപ്‌തി പ്രകടമാക്കിയിരുന്നു. ഇതേതുടർന്നാണ് സെപ്‌റ്റംബർ 12 ന് കേസ് സിബിഐക്ക് വിട്ടത്
സോണാലി ഫോഗട്ടിന്‍റെ മരണം: കേസിൽ അന്വേഷണം ആരംഭിച്ച് സിബിഐ
കുടുംബത്തിന്‍റെ അഭ്യർഥന മാനിച്ചാണ് കേസ് സിബിഐക്ക് വിട്ടത്. സെപ്‌റ്റംബർ 12നായിരുന്നു ഇതുസംബന്ധിച്ച നടപടി. ഓഗസ്‌റ്റ് 23 ന് രാവിലെ നോർത്ത് ഗോവയിലെ അഞ്‌ജുന - സെന്‍റ് ആന്‍റണി ഹോസ്‌പിറ്റലില്‍ വച്ചാണ് ബിജെപി നേതാവും, നടിയുമായിരുന്ന സോണാലി ഫോഗട്ട് (42) മരിക്കുന്നത്. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വന്നത്.
എന്നാൽ പിന്നീട് കേസിൽ വഴിത്തിരിവ് ഉണ്ടാവുകയും കൊലപാതകമാണെന്ന് വെളിപ്പെടുകയുമായിരുന്നു.