കേരളം

kerala

ETV Bharat / bharat

അമ്മ മരിച്ചതറിഞ്ഞില്ല; മൃതദേഹത്തോടൊപ്പം 10 വയസുള്ള മകൻ ചെലവഴിച്ചത് നാല് ദിവസം - ചിറ്റൂർ അമ്മയുടം മൃതശരീരത്തിന് നാല് ദിവസം കാവൽ നിന്ന് മകൻ

അമ്മ ഉറങ്ങുകയാണെന്ന ധാരണയിലാണ് മനോരോഗിയായ മകൻ ചേതനയറ്റ ശരീരത്തോടൊപ്പം നാല് ദിവസം ചെലവഴിച്ചത്

Son sleeps dead mother body  Son stays with mother's dead body for 4 days presuming 'she was sleeping'  Son stays with mother's body for 4 days  അമ്മയുടെ മൃതദേഹത്തോടൊപ്പം മകൻ കഴിഞ്ഞത് നാല് ദിവസം  ചിറ്റൂർ അമ്മയുടം മൃതശരീരത്തിന് നാല് ദിവസം കാവൽ നിന്ന് മകൻ  രാജ്യലക്ഷ്‌മിയുടെ മൃതദേഹത്തിന് കാവൽ നിന്ന് മകൻ
അമ്മ മരിച്ചതറിഞ്ഞില്ല; മൃതദേഹത്തോടൊപ്പം 10 വയസുള്ള മകൻ കഴിഞ്ഞത് നാല് ദിവസം

By

Published : Mar 12, 2022, 1:55 PM IST

ചിറ്റൂർ/ആന്ധ്രാപ്രദേശ്: അമ്മയുടെ ചേതനയറ്റ ശരീരത്തോടൊപ്പം പത്ത് വയസുള്ള മനോരോഗിയായ മകൻ ചെലവഴിച്ചത് നാല് ദിവസം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുപ്പതിയിലാണ് ഹൃദയഭേദകമാണ് സംഭവമുണ്ടായത്. വീട്ടിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മരിച്ചുകിടക്കുന്ന അമ്മയോടൊപ്പം കുട്ടിയെ കണ്ടെത്തിയത്.

ചിറ്റൂരിലെ സ്വകാര്യ കോളജിൽ ലക്‌ചററായി ജോലിചെയ്‌തിരുന്ന രാജ്യലക്ഷ്‌മിയാണ് മരിച്ചത്. ഭർത്താവുമായുള്ള പ്രശ്‌നങ്ങളെത്തുടർന്ന് രണ്ട് വർഷമായി മകനോടൊപ്പം ഇവർ തുരുപ്പതിയിൽ താമസിക്കുകയായിരുന്നു. ഇതിനിടെ മാർച്ച് എട്ടിന് രാജ്യലക്ഷ്‌മി മരണപ്പെടുകയായിരുന്നു.

ALSO READ:പെൺകുട്ടിയെ 4 ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി ; രണ്ട്‌ സ്ത്രീകൾ ഉൾപ്പടെ 6 പേർ അറസ്റ്റിൽ

എന്നാൽ മരണവിവരം അറിയാതെ അമ്മ ഉറങ്ങുകയാണെന്ന ധാരണയിൽ കുട്ടി നാല് ദിവസം അമ്മയുടെ മൃതദേഹത്തിന് കാവൽ നിൽക്കുകയായിരുന്നു. രാജ്യലക്ഷ്‌മി കട്ടിലിൽ നിന്ന് വീണ് മരിച്ചുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details