ന്യൂഡല്‍ഹി:പിതാവിനെ സംരക്ഷിക്കുക എന്നത് ഒരു മകന്‍റെ ധാര്‍മികമായ കടമയാണ്. എന്നാല്‍, പിതാവിനെ സംരക്ഷിക്കണമെന്ന് ചൂണ്ടികാട്ടി സുപ്രീം കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്‌റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഉയർന്ന ഭരണഘടന പദവികളിലും ഓഫിസുകളിലും നിഷ്‌പക്ഷരായ ആളുകളെ നിയമിക്കണമെന്ന ഹർജി പരിഗണിക്കുന്നതിനിടെയിലാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.
പിതാവിന്‍റെ സംരക്ഷണം മകന്‍റെ ധാര്‍മിക ഉത്തരവാദിത്തം, കോടതി ഉത്തരവ് നല്‍കില്ല: സുപ്രീംകോടതി - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
തന്‍റെ പിതാവിനെ സംരക്ഷിക്കുക എന്നത് ഒരു മകന്‍റെ ധാര്‍മികമായ കടമയാണെന്ന് ചീഫ് ജസ്‌റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്
ഭരണഘടനയുടെ 32-ാം വകുപ്പ് പ്രകാരം എങ്ങനെ ഈ കേസ് കേള്‍ക്കാനാകുമെന്ന് ചീഫ് ജസ്‌റ്റിസ് ഹര്‍ജിക്കാരനോട് ചോദിച്ചു. എന്നാല്‍, ഭരണഘടന ഓഫിസുകളിലേയ്‌ക്കുള്ള നിയമന അധികാരം രാഷ്‌ട്രീയ പരിഗണനയുടെ പശ്ചാത്തലത്തിലാണെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ പിതാവ് ഡോ. ബി ആര്‍ അംബേദ്‌ക്കറിന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്.എന്‍ ശുക്ല അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള ഹർജികൾ പരിഗണിക്കാൻ താൽപര്യമില്ലെന്ന് ബെഞ്ച് വ്യക്താക്കി. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാമെന്ന് കൗണ്‍സില്‍ സമ്മതിച്ചു. സ്വന്തം പിതാവിനെ സംരക്ഷിക്കേണ്ടത് മകന്‍റെ ധാര്‍മിക കടമയാണെന്നും കോടതിക്ക് എല്ലാ മക്കളോടും അങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി ആവര്‍ത്തിച്ചു.