ആഗ്ര: ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലെ കമല നഗറിൽ പ്രായമായ സ്ത്രീയോട് മകന്‍റെ ക്രൂരത. കൊവിഡ് പോസിറ്റീവ് ആണെന്ന് ഭയന്ന് മകൻ വൃദ്ധയെ വീടിനുള്ളില്‍ തനിച്ചാക്കി പൂട്ടിയിടുകയായിരുന്നു. ഭർത്താവ് കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഇവരെ മകന്‍ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് അമ്മയെ തനിച്ചാക്കി ആരെയും അറിയിക്കാതെ ഭാര്യയെയും മക്കളെയും കൂട്ടി മകനായ രാകേഷ് അഗർവാള്‍ കടന്നുകളഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.
കൊവിഡ് രോഗിയെന്ന് സംശയം; മകന്‍ വൃദ്ധയെ വീട്ടില്‍ പൂട്ടിയിട്ടു - ആഗ്ര ജില്ല
അമ്മയെ തനിച്ചാക്കി ആരെയും അറിയിക്കാതെ ഭാര്യയെയും മക്കളെയും കൂട്ടി മകന്‍ വീടുവിടുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം.
![കൊവിഡ് രോഗിയെന്ന് സംശയം; മകന്‍ വൃദ്ധയെ വീട്ടില്‍ പൂട്ടിയിട്ടു agra police COVID-19 fears Agra man elderly mother കൊവിഡ് രോഗി ഉത്തർപ്രദേശ് ആഗ്ര ജില്ല locked mother](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11644413-761-11644413-1620176433429.jpg)
കൊവിഡ് രോഗിയെന്ന് സംശയം; മകന്‍ വൃദ്ധയെ വീട്ടില്‍ പൂട്ടിയിട്ടു
വിവരമറിഞ്ഞെത്തിയ ചെറുമകന്‍ അനുപ് ഗാർഗ് അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്താണ് ഇവരെ രക്ഷപ്പെടുത്തിയത്. ഏകമകനായ രാകേഷ് തന്നോട് പെരുമാറിയത് വളരെ മോശമായാണെന്നും മതിയായ ചികിത്സ നല്‍കാത്തതിനാലാണ് ഭര്‍ത്താവ് മരിച്ചതെന്നും അവര്‍ പറഞ്ഞു. സംഭവം പൊലീസിനെ അറിയിച്ചിട്ടുമുണ്ട്.