പാല്‍ഘര്‍ (മഹാരാഷ്‌ട്ര) :ഫോണ്‍ ഉപയോഗിക്കുന്നത് ഇഷ്‌ടപ്പെടാതിരുന്ന മകന്‍ അമ്മയെ കോടാലി കൊണ്ട് അടിച്ചുകൊലപ്പെടുത്തി (Son killed mother with an axe In Maharashtra). മഹാരാഷ്‌ട്രയിലെ പാല്‍ഘര്‍ (Palghar) ജില്ലയിലെ വസായ് ടൗൺഷിപ്പിലെ പരോൾ ഏരിയയിലാണ് ദാരുണമായ സംഭവം. സൊണാലി ഗോഗ്രയാണ് (Sonali Gogra Murder) (35) കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പതിനേഴുകാരനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്‌ച രാത്രിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട സൊണാലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്.
കൊലപാതകത്തെ കുറിച്ച് പൊലീസ് :അമ്മ സൊണാലിയുടെ പെരുമാറ്റത്തില്‍ മകന് സംശയം ഉണ്ടായിരുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതായി മാണ്ഡവി പൊലീസ് (Mandvi police) സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ അശോക് കാംബ്ലെ പറഞ്ഞു. വീട്ടില്‍ ഇരുവരും തമ്മില്‍ സ്ഥിരമായി വാക്കേറ്റം ഉണ്ടാകാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ രാത്രിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അമ്മ സൊണാലി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മകന്‍റെ ശ്രദ്ധയില്‍പ്പെട്ടു.
ഇതില്‍ പ്രകോപിതനായ പ്രതി വീടിന് പുറത്തിറങ്ങി തിരികെ കോടാലിയും കൊണ്ട് വന്നാണ് അമ്മയെ ആക്രമിച്ചത്. വീട്ടില്‍ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.17കാരന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ യുവതിയെ ഭിവണ്ഡിയിലെ ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.