കേരളം

kerala

ETV Bharat / bharat

Son killed Mother| ഭാര്യയുടെ അമ്മയും നിരന്തരം വഴക്ക്; രോഷാകുലനായ മകന്‍ അമ്മയെ തലക്കടിച്ച് കൊന്നു - മുന്നി ദേവി

ഉത്തര്‍പ്രദേശില്‍ അമ്മയെ മകന്‍ തലക്കടിച്ച് കൊലപ്പെടുത്തി. ഇരുമ്പ് വടിക്കൊണ്ട് അടിയേറ്റ് വീണ മുന്നി ദേവിയാണ് മരിച്ചത്. രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം.

Son killed Mother  ഭാര്യയുടെ അമ്മയും നിരന്തരം വഴക്ക്  രോഷാകുലനായ മകന്‍ അമ്മയെ തലക്കടിച്ച് കൊന്നു  പൊലീസില്‍ വിവരമറിയിച്ച പ്രതി അറസ്റ്റില്‍  അമ്മയെ മകന്‍ തലക്കടിച്ച് കൊലപ്പെടുത്തി  മുന്നി ദേവി  ലഖ്‌നൗ
അമ്മയെ മകന്‍ തലക്കടിച്ച് കൊലപ്പെടുത്തി

By

Published : Aug 7, 2023, 10:53 PM IST

ലഖ്‌നൗ: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയായ അജയ്‌യാണ് അറസ്റ്റിലായത്. അജയ്‌യുടെ അമ്മ മുന്നി ദേവിയാണ് മരിച്ചത്.

കൊലപാതകത്തിന് പിന്നാലെ പൊലീസില്‍ വിളിച്ച് പ്രതി വിവരം അറിയിച്ചിരുന്നു. ഞായറാഴ്‌ച (ഓഗസ്റ്റ് 6) വൈകിട്ട് നൗബാസ്‌റ്റ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവ് നഗര്‍ കോളനിയിലാണ് സംഭവം. കൊല്ലപ്പെട്ട മുന്നി ദേവിയുടെ ഇളയ മകനാണ് അജയ്‌. അജയ്‌യുടെ ഭാര്യ രോഷിണിയുടെയും കൂടെ രാജീവ് ഗാന്ധി കോളനിയിലെ വാടക വീട്ടിലാണ് മുന്നി കഴിഞ്ഞിരുന്നത്.

ഭാര്യയും അമ്മയും നിരന്തരം വഴക്കുണ്ടാകാറുണ്ട്. ഇത്തരത്തിലുണ്ടായ വഴക്കിനെ തുടര്‍ന്ന് രോഷാകുലനായ മകന്‍ അമ്മയെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മുന്നി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സമീപത്തുള്ള മറ്റൊരു വീട്ടിലാണ് മുന്നിയുടെ മൂത്തമകന്‍ വിജയ്‌യും കുടുംബവും താമസിക്കുന്നത്. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ അജയ്‌യുടെ വീട്ടിലേക്ക് ഓടി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വിജയ്‌ ചെന്ന് നോക്കിയപ്പോഴാണ് വീടിന്‍റെ ഗേറ്റിന് അരികെ അമ്മ രക്‌തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്.

വിവരം അറിഞ്ഞ് നൗബാസ്‌റ്റ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അജയ്‌യെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും കേസില്‍ അജയ്‌യുടെ ഭാര്യ രോഷിണിയേയും ചോദ്യം ചെയ്യുമെന്നും എഡിസിപി സൗത്ത് അങ്കിത ശര്‍മ പറഞ്ഞു. അജയ്‌യുടെ ഭാര്യയും മുന്നി ദേവിയും തമ്മില്‍ മിക്ക ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തി യുവതി:ഗുജറാത്തില്‍ നിന്നും അടുത്തിടെയാണ് സമാനമായൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മദ്യപിച്ച് വീട്ടിലെത്തിയ സഹോദരനെ വിധവയായ സഹോദരി തലക്കടിച്ച് കൊലപ്പെടുത്തി. മദ്യ ലഹരിയിലായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി തലക്കടിച്ചത്.

നദിയാദ് മഞ്ജിപുര സ്വദേശി സുനില്‍ പര്‍മറാണ് മരിച്ചത്. മൂര്‍ച്ഛയേറിയ ആയുധം കൊണ്ടാണ് യുവതി സഹോദരനെ ആക്രമിച്ചത്. പരിക്കേറ്റ് തളര്‍ന്ന് വീണ സഹോദരനെ യുവതി ഉടന്‍ തന്നെ കരംസാദ് ശ്രീകൃഷ്‌ണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read:Bengaluru crime | 70കാരിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു ; മകള്‍ പിടിയില്‍

യുവാവിന്‍റെ ശരീരത്തിലെ പരിക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പൊലീസിന് സംശയമുണ്ടായിരുന്നു. തലക്കേറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണമെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പൊലീസ് സഹോദരിയെ ചോദ്യം ചെയ്‌തു. സഹോദരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്‌തു.

ഇതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. മദ്യപിച്ചെത്തിയ സഹോദരന്‍ അസഭ്യം വിളിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയും ചെയ്‌തതോടെ താന്‍ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി.

also read:Murder | സൂചി ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തി; മാനസിക വെല്ലുവിളിയുള്ള മകന്‍ പിടിയില്‍

ABOUT THE AUTHOR

...view details