കർണൂൽ (ആന്ധ്രാപ്രദേശ്) :സ്വത്ത് തർക്കത്തിനിടെ അച്ഛനെ ആക്രമിച്ച് മകൻ. കർണൂൽ ജില്ലയിലെ പെദ്ദമറിവേട് ഗ്രാമത്തിലാണ് സംഭവം. ചന്ദ്രണ്ണയെ മകൻ മല്ലേഷ് ക്രൂരമായി മർദിച്ചു.
ചന്ദ്രണ്ണക്ക് ആദ്യഭാര്യയിലുള്ള മകനാണ് മല്ലേഷ്. ആദ്യഭാര്യയിൽ ഒരു മകള്‍ കൂടിയുണ്ട്. ആദ്യഭാര്യയുടെ മരണശേഷം ചന്ദ്രണ്ണ വെങ്കിടേശ്വരമ്മയെ വിവാഹം ചെയ്‌തു. ഈ ബന്ധത്തില്‍ രണ്ട് ആൺമക്കളുണ്ട്.
സ്വത്ത് തർക്കത്തിനിടെ പിതാവിന് മകന്‍റെ മർദനം; ദൃശ്യങ്ങൾ വൈറൽ Also Read: സ്വത്തിന് വേണ്ടി വൃദ്ധയായ അമ്മയെ ക്രൂരമായി മര്‍ദിച്ചു ; മകൻ അറസ്റ്റിൽ
നാല് പേർക്കുമായി ചന്ദ്രണ്ണ ഒരുപോലെ സ്വത്തുക്കൾ ഭാഗംവച്ചിരുന്നു. എന്നാൽ സ്വത്ത് വിതരണത്തിൽ വ്യത്യാസമുണ്ടെന്ന് ആരോപിച്ച് ഭാര്യ ഗായത്രിയുമായി ചേർന്ന് മല്ലേഷ് പിതാവിനെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ചന്ദ്രണ്ണയെ മല്ലേഷ് വടികൊണ്ട് ആക്രമിച്ചു.
സംഭവത്തിൽ രണ്ടാം ഭാര്യയായ വെങ്കിടേശ്വരമ്മ പൊലീസിൽ പരാതി നൽകി. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.