കൊല്‍ക്കത്ത:ബംഗാള്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാരിനെതിരായ നീക്കത്തിന്‍റെ ഭാഗമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് മമത ആരോപിച്ചു. അഴിമതി കേസുകളില്‍ മുതിര്‍ന്ന ടിഎംസി നേതാക്കള്‍ അറസ്റ്റിലാകുന്ന സാഹചര്യത്തിലാണ് മമതയുടെ പ്രസ്‌താവന.
'സര്‍ക്കാരിനെതിരെ ഗൂഢാലോചന, പാര്‍ട്ടി നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നു': മമത ബാനര്‍ജി
അഴിമതി കേസുകളില്‍ മുതിര്‍ന്ന ടിഎംസി നേതാക്കള്‍ അറസ്റ്റിലാകുന്ന സാഹചര്യത്തിലാണ് മമതയുടെ പ്രസ്‌താവന. തെറ്റ് ചെയ്‌തവര്‍ക്ക് തിരുത്താന്‍ അവസരം നല്‍കണമെന്നും മമത ബാനര്‍ജി പറഞ്ഞു
'സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു, പാര്‍ട്ടി നേതാക്കളെ അപകീര്‍ത്തി പെടുത്തുകയാണ്': മമത ബാനര്‍ജി
തെറ്റ് ചെയ്‌തവര്‍ക്ക് തിരുത്താന്‍ അവസരം നല്‍കണമെന്നും മമത പറഞ്ഞു. ''സംസ്ഥാനത്തിനെതിരെ ഗൂഢാലോചന നടക്കുന്നു. അതിന്‍റെ ഭാഗമായി സർക്കാരിനും തൃണമൂൽ കോൺഗ്രസിനുമെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം അഴിച്ചുവിടുകയാണ്.
ഒരാൾ എന്തെങ്കിലും തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ, ആ തെറ്റുകൾ തിരുത്താൻ അയാൾക്ക് അവസരം നൽകണം. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ നിയമം അയാള്‍ക്ക് ശിക്ഷ നല്‍കും. എന്നാൽ ഇവിടെ മാധ്യമ വിചാരണയാണ് നടക്കുന്നത്,'' മമത ബാനര്‍ജി വ്യക്തമാക്കി.