ശ്രീനഗര്‍: ജമ്മുവിലെ ബാരാമുള്ളയില്‍ സൈന്യവും അക്രമകാരികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും പ്രദേശവാസിക്കും പരിക്ക്. ബാരാമുള്ള ജില്ലയിലെ പരസ്വനി മേഖലയിലാണ് സംഭവം. സുരക്ഷാസേന നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
കശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനികര്‍ക്കു നേരെ സ്ഫോടകവസ്‌തുക്കള്‍ എറിഞ്ഞ് അക്രമികള്‍ - സൈനികര്‍ക്കുനേരെ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു
ബാരാമുള്ള ജില്ലയിലെ പരസ്വനി മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്

കശ്മീരില്‍ ഏറ്റുമുട്ടല്‍
ഇരു കൂട്ടരും തമ്മില്‍ വെടിവെപ്പുണ്ടായി. മറഞ്ഞിരുന്ന അക്രമികള്‍ സൈന്യത്തിനു നേരെ സ്ഫോടകവസ്‌തുക്കള്‍ എറിഞ്ഞു. സംഭവത്തില്‍ പൊള്ളലേറ്റ സൈനികരുടെയും പ്രദേശവാസിയുടെയും നില ഗുരുതരമല്ലെന്ന് കശ്‌മീര്‍ ഐജിപി വിജയ് കുമാര്‍ അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
Also Read സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദി ആക്രമണം; കശ്മീരില്‍ കനത്ത സുരക്ഷ