കേരളം

kerala

ETV Bharat / bharat

2021ലെ ആദ്യ സൂര്യഗ്രഹണം വെള്ളിയാഴ്ച - സൂര്യഗ്രഹണം വെള്ളിയാഴ്ച

മൂന്ന് മിനിറ്റും 51സെക്കൻഡുമാണ് ഗ്രഹണദൈര്‍ഘ്യമെന്ന് നാസയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

sun  Solar Eclipse 2021 June 10  Solar Eclipse  2021 June 10  2021ലെ ആദ്യ സൂര്യഗ്രഹണം വെള്ളിയാഴ്ച  സൂര്യഗ്രഹണം വെള്ളിയാഴ്ച  സൂര്യഗ്രഹണം
2021ലെ ആദ്യ സൂര്യഗ്രഹണം വെള്ളിയാഴ്ച

By

Published : Jun 10, 2021, 11:14 AM IST

ന്യൂഡല്‍ഹി:വെള്ളിയാഴ്ചയാണ് 2021ലെ ആദ്യ സൂര്യഗ്രഹണം. മൂന്ന് മിനിറ്റും 51സെക്കൻഡുമാണ് ഗ്രഹണദൈര്‍ഘ്യമെന്ന് നാസയുടെ വെബ്‌സൈറ്റില്‍ പറയുന്നു. വെള്ളിയാഴ്ചത്തെ സൂര്യ ഗ്രഹണത്തില്‍ ചന്ദ്രൻ സൂര്യനെ 97 ശതമാനം മൂടും. ഗ്രഹണ സമയത്ത് ചന്ദ്രന്‍ പൂര്‍ണമായി സൂര്യനെ മറയ്ക്കുന്ന ഫയര്‍ റിങ് കാണാനാവും. ചന്ദ്രന്‍ സൂര്യന്‍റെ കേന്ദ്രത്തിലെത്തുന്നതോടെ ചന്ദ്രന്‍റെ പൂര്‍ണമായ നിഴല്‍ ഭൂമിയില്‍ പതിക്കുന്നു. സൂര്യന്‍റെ ദൃശ്യമായ പുറം വളയങ്ങള്‍ ചന്ദ്രനുചുറ്റും ഒരു 'അഗ്‌നി വളയം' പോലെ ദൃശ്യമാകുകയും ചെയ്യും.

Read More.........2021ലെ ആദ്യ സൂര്യഗ്രഹണം ജൂൺ 10ന്

ദൃശ്യമാകുന്ന സമയം

പൂർണ സൂര്യഗ്രഹണം അഥവാ റിങ് ഓഫ് ഫയർ ഏകദേശം 4 മിനുറ്റുകളോളം നീണ്ട് നിൽക്കും. ജൂൺ 10 ഉച്ചയ്ക്ക് 1.42 ഓടെയാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. വൈകിട്ട് 6.41 വരെ സൂര്യഗ്രഹണം (Solar Eclipse) നീണ്ട് നിൽക്കുകയും ചെയ്യും. ഈ സൂര്യഗ്രഹണം ഏകദേശം 100 മിനിറ്റുകൾ നീണ്ട് നില്കും. കാനഡയിലെ ഒന്‍റാറിയോയിൽ സൂര്യൻ ഉദിക്കുന്നതോട് കൂടിയാണ് ഗ്രഹണം ആരംഭിക്കുന്നത്. വടക്കുകിഴക്കൻ സൈബീരിയയിലെ സൂര്യാസ്തമയത്തോടെ ഗ്രഹണം അവസാനിക്കുകയും ചെയ്യും.

സൂര്യഗ്രഹണം എവിടെയൊക്കെ ദൃശ്യമാകും?

കാനഡയുടെ ചില ഭാഗങ്ങളിൽ, ഗ്രീൻലൻഡ്, വടക്കൻ റഷ്യ എന്നിവിടങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. എന്നാല്‍ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലുളളവർക്ക് സൂര്യന്‍റെ ഉപരിതലത്തിൽ ഒരു ഇരുണ്ട നിഴൽ മാത്രമേ കാണാന്‍ സാധിക്കൂ. അത് ഭാഗിക ഗ്രഹണമാണ്. ഇവർക്ക് പൂർണ ഗ്രഹണം കാണാനാവില്ല. ഈസ്റ്റേൺ യുണൈറ്റഡ് സ്റ്റേറ്റ്സ്, നോർത്തേൺ അലാസ്ക, കാനഡയുടെ ഭൂരിഭാഗവും, കരീബിയൻ, യൂറോപ്പ്, ഏഷ്യ, വടക്കൻ ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളുമാണ് ഭാഗിക ഗ്രഹണം ദൃശ്യമാകുന്ന പ്രദേശങ്ങൾ.

അരുണാചൽ പ്രദേശ് പോലുള്ള കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് ദൃശ്യമാകുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ എന്നത് സംബന്ധിച്ച് ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

എന്താണ് സൂര്യഗ്രഹണം?

ചന്ദ്രൻ സൂര്യനെ പൂർണമായും മൂടുകയും സൂര്യന്‍റെ കിരണങ്ങൾ ഭൂമിയിൽ എത്താതിരിക്കുകയും ചെയ്യുന്ന പ്രതിഭാസത്തെ പൂർണ്ണ സൂര്യഗ്രഹണം അഥവാ റിങ് ഓഫ് ഫയർ എന്നും വിളിക്കുന്നത്. ചന്ദ്രൻ ഭാഗികമായി സൂര്യനെ മൂടുമ്പോൾ ഈ പ്രതിഭാസത്തെ ഭാഗിക സൂര്യഗ്രഹണം എന്ന് വിളിക്കുന്നു. അതേ സമയം, ചന്ദ്രൻ സൂര്യന്‍റെ മധ്യഭാഗത്തെ മൂടുകയും സൂര്യൻ ഒരു മോതിരം പോലെ കാണപ്പെടുകയും ചെയ്യുമ്പോൾ, ഇതിനെ വാർഷിക സൂര്യഗ്രഹണം എന്നും വിളിക്കുന്നു.

സൂര്യഗ്രഹണം എങ്ങനെ കാണാം

നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. ഭാഗികവും പൂർണവുമായ ഗ്രഹണങ്ങളിൽ പോലും ഇത് ശരിയാണെന്ന് നാസ പറയുന്നു. സൂര്യഗ്രഹണം കാണുന്നവർ ഗ്രഹണം കഴിയുന്നതുവരെ “സോളാർ വ്യൂവിങ് അല്ലെങ്കിൽ എക്ലിപ്സ് ഗ്ലാസുകൾ” ധരിക്കണമെന്ന് വിദഗ്ദര്‍ പറയുന്നു. സോളാർ വ്യൂവിങ് ഗ്ലാസുകൾ സാധാരണ സൺഗ്ലാസുകൾക്ക് തുല്യമല്ല. കണ്ണടയില്ലാത്തവർക്കായി, പിൻഹോൾ പ്രൊജക്ടർ പോലുള്ളവ പരീക്ഷിക്കണമെന്ന് നാസ പറയുന്നു. എന്നാൽ സൂര്യനെ നേരിട്ട് നോക്കാൻ ഇവ ഉപയോഗിക്കരുതെന്നും വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details