ചെന്നൈ:കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ അന്ത്യകർമങ്ങൾ ചെയ്‌ത് സാമൂഹ്യ പ്രവർത്തകർ. തമിഴ്‌നാട് മുസ്ലീം മുന്നേറ്റ കഴകം സംഘടനയിലെ പ്രവർത്തകരാണ് അന്ത്യകർമങ്ങൾ ചെയ്ത് മത സൗഹാർദത്തിന്‍റെ പുതിയ മാതൃക തീർക്കുന്നത്. ഹിന്ദു, മുസ്ലീം , ക്രിസ്‌ത്യൻ വിഭാഗങ്ങളിൽപ്പെട്ടവരായി 350 തോളം പേരുടെ ശവസംസ്‌കാരമാണ് ഇതുവരെ സംഘടന നടത്തിയിട്ടുള്ളത്.
മതസൗഹാർദത്തിന്‍റെ മാതൃക; കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ അന്ത്യകർമങ്ങൾ ചെയ്‌ത് സന്നദ്ധ സംഘടന - രോഗികളുടെ അന്ത്യകർമങ്ങൾ
തമിഴ്‌നാട് മുസ്ലീം മുന്നേറ്റ കഴകം സംഘടനയിലെ പ്രവർത്തകരാണ് അന്ത്യകർമങ്ങൾ ചെയ്ത് മത സൗഹാർദത്തിന്‍റെ പുതിയ മാതൃക തീർക്കുന്നത്
കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ അന്ത്യകർമങ്ങൾ ചെയ്‌ത് സന്നദ്ധ സംഘടന
read more: 'ലോകത്തോട് പ്രസംഗിക്കുന്നത് ഇവിടെ നടപ്പാക്കൂ' ; മോദിയെ പരിഹസിച്ച് ചിദംബരം
ജാതി മതഭേദമന്യേയാണ് സംഘടനയുടെ പ്രവർത്തനമെന്ന് സംഘടനാ സെക്രട്ടറി ഫിറോസ് ഖാൻ അറിയിച്ചു. ശവസംസ്‌കാരത്തിനായി ആരുടെയും കൈയ്യിൽ നിന്നും പണം വാങ്ങില്ലെന്നും ഖാൻ കൂട്ടിച്ചേർത്തു. 24 മണിക്കൂറിൽ തമിഴ്‌നാട്ടിൽ 14,016 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 267 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 29,547 ആയി.