കേരളം

kerala

ETV Bharat / bharat

ആലിയ ഭട്ടിന് പിറക്കാനിരിക്കുന്നത് ഇരട്ടക്കുട്ടികളോ? ചർച്ച ഏറ്റുപിടിച്ച് ആരാധകർ - രണ്‍ബീറിന്‍റെ വാക്കുകള്‍

Ranbir Kapoor viral statement: അടുത്തിടെ രണ്‍ബീര്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയിരുന്നു. അഭിമുഖത്തില്‍ തന്‍റെ ആദ്യ കുഞ്ഞിനെ കുറിച്ചുള്ള ചോദ്യവും ഉയര്‍ന്നിരുന്നു. അഭിമുഖത്തിന്‍റെ ഭാഗമായി താരം ഒരു ഗെയിമിലും പങ്കെടുത്തു.

Ranbir Kapoor Alia Bhatt  Ranbir Kapoor baby  Alia Bhatt baby  Ranbir Alia baby  Alia Bhatt pregnancy  Alia Bhatt and Ranbir Kapoor expecting twins  Ranbir Kapoor viral statement  Ranbir Kapoor about twins  Social media comments on Ranbir Kapoor twins  Brahmastra Romantic song  Brahmastra Pan India Release  Ranbir Kapoor latest movies  രണ്‍ബീറിന്‍റെ വാക്കുകള്‍  ആലിയക്കും രണ്‍ബീറിനും ഇരട്ട കുട്ടികളാണ്‌
'എനിക്ക് ഇരട്ട കുട്ടികള്‍ ആണ്...'; വൈറലായി രണ്‍ബീറിന്‍റെ വാക്കുകള്‍

By

Published : Jul 18, 2022, 4:59 PM IST

മുംബൈ:ബോളിവുഡിന്‍റെ ക്യൂട്ട് കപ്പിള്‍സാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. താര ദമ്പതികളുടെ ജീവിതത്തിലേയ്‌ക്ക് ഒരു കുഞ്ഞതിഥി കൂടി വരാനൊരുങ്ങുകയാണ്. ഇക്കാര്യം ആലിയ തന്‍റെ ഇന്‍സ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. ആലിയയും രണ്‍ബീറും മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നത് മുതല്‍ താര ദമ്പതികളെ കുറിച്ച്‌ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

Ranbir Kapoor about twins: ആലിയക്കും രണ്‍ബീറിനും ഇരട്ട കുട്ടികളാണ്‌ ഉണ്ടാകുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. അടുത്തിടെ രണ്‍ബീര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിമുഖത്തില്‍ തന്‍റെ ആദ്യ കുഞ്ഞിനെ കുറിച്ചുള്ള ചോദ്യവും ഉയര്‍ന്നിരുന്നു. അഭിമുഖത്തിന്‍റെ ഭാഗമായി താരം ഒരു ഗെയിമിലും പങ്കെടുത്തിരുന്നു. 'രണ്ട് സത്യവും ഒരു കള്ളവും' എന്ന ഗെമിയില്‍ രണ്‍ബീര്‍ നല്‍കിയ മറുപടി കേട്ട് ഏവരും ആശ്ചര്യപ്പെട്ടു.

Ranbir Kapoor viral statement: 'എനിക്ക് ഇരട്ട കുട്ടികളാണ്, ഞാൻ ഒരു വലിയ പുരാണ ചിത്രത്തിന്‍റെ ഭാഗമാകാൻ പോകുന്നു, ജോലിയിൽ നിന്നും ഒരു നീണ്ട ഇടവേള എടുക്കുകയാണ്' എന്നിങ്ങനെ മൂന്ന് പ്രസ്‌താവനകളാണ് താരം ഗെയിമില്‍ മറുപടി നല്‍കിയത്. ഇതിന് പിന്നാലെ ഇതില്‍ ഏതാണ് ശരി, ഏതാണ് തെറ്റായ പ്രസ്‌താവ എന്ന് കണ്ട് പിടിക്കാനുള്ള തിരക്കിലാണ് ആരാധകര്‍.

എന്തായാലും രണ്‍ബീറിന്‍റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ പലരും രസകരമായ കമന്‍റുകളുമായെത്തി. താരദമ്പതികള്‍ ഇരട്ട കുഞ്ഞിങ്ങളെയാണോ പ്രതീക്ഷിക്കുന്നത് എന്ന് പലരും ചോദിക്കാൻ തുടങ്ങി.

Social media comments on Ranbir Kapoor twins: 'ഏതാണ് ശരി? ഏതാണ് തെറ്റ്‌? എന്‍റെ അഭിപ്രായത്തില്‍ 'എനിക്ക് ഇരട്ട കുട്ടികള്‍ ആണ്' എന്ന രണ്‍ബീറിന്‍റെ പ്രസ്‌താവനയാണ് തെറ്റ്. കാരണം താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നായ രാമായണം ഉടന്‍ തന്നെ പൂര്‍ത്തിയാകും. നീണ്ട ഇടവേളയ്‌ക്കായുള്ള ചര്‍ച്ചയിലാണിപ്പോള്‍ താരമിപ്പോള്‍. 'ബ്രഹ്മാസ്‌ത്ര'യ്‌ക്ക് ശേഷം രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷമായിരിക്കും താരം പുതിയ ചിത്രം 'അനിമലി'ലേയ്‌ക്ക് കടക്കുക.'-ഇപ്രകാരമാണ് ഒരാളുടെ ട്വീറ്റ്.

'രണ്‍ബീറിന് ഇരട്ടു കുട്ടികള്‍ തന്നെയാകും, എനിക്ക് ഉറപ്പുണ്ട്. അവസാനം പറഞ്ഞ പ്രസ്‌താവനയാണ് തെറ്റ്.'-മറ്റൊരാള്‍ കുറിച്ചു. 'രണ്‍ബീറിന് ഇരട്ട കുട്ടികളാണ്. ഇത് സത്യമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.' -മറ്റൊരു ആരാധകന്‍റെ വികാരാധീനമായ കുറിപ്പ് ഇപ്രകാരമാണ്.

'സിനിമയില്‍ നിന്നും നീണ്ട ഇടവേള എടുക്കുന്നു എന്ന താരത്തിന്‍റെ പ്രസ്‌താവനയാണ് ആകും നുണ. കാരണം അദ്ദേഹം വീണ്ടും സിനിമയിലെത്തിയിട്ടുണ്ട്. 'ബ്രഹ്മാസ്‌ത്ര'യെ കൂടാതെ ഇനി താരത്തിന്‍റേതായി രണ്ട് ചിത്രങ്ങള്‍ കൂടിയുണ്ട്. (അനിമല്‍, ലവ് രഞ്ജന്‍റെ റോംകോം). കൂടാതെ 'ബ്രഹ്മാസ്‌ത്ര'യുടെ രണ്ടും മൂന്നും ഭാഗങ്ങളും ഒരുങ്ങുന്നുണ്ട്‌. 2032 വരെ നിര്‍മാതാക്കള്‍ ഇത് നിര്‍ത്തില്ല.' -മറ്റൊരാള്‍ ട്വീറ്റ് ചെയ്‌തു.

രൺബീറിന്‍റെ മുംബൈയിലെ വസതിയിൽ വച്ച് 2022 ഏപ്രിൽ 14 നാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹ വാര്‍ത്ത മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആഘോഷിച്ചിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ വലിയൊരു സര്‍പ്രൈസ്‌ നല്‍കി ഇരുവരും ആരാധകരെ വിസ്‌മയിപ്പിച്ചു.

Brahmastra Romantic song: കഴിഞ്ഞ ദിവസം 'ബ്രഹ്മാസ്‌ത്ര'യിലെ ആദ്യ റൊമാന്‍റിക് ഗാനം 'കേസരിയ' പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് പ്രണയ ഗാനത്തിന് ലഭിച്ചത്. 'ബ്രഹ്മാസ്‌ത്ര ഭാഗം 1: ശിവ' എന്നാണ്‌ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 'ബ്രഹ്മാസ്‌ത്ര'യുടെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യവിസ്‌മയം തീര്‍ത്ത സംവിധായകന്‍ എന്ന് അയാനെ ആരാധകര്‍ പ്രശംസിച്ചു.

Brahmastra Pan India Release: മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന് പാന്‍ ഇന്ത്യ റിലീസ്‌ ഉണ്ടായിരിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. 2022 സെപ്‌റ്റംബര്‍ 9ന് ചിത്രം റിലീസിനെത്തും. 2Dയിലും 3Dയിലും ചിത്രം പുറത്തിറങ്ങും.

അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന അക്കിനേനി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തും. 'ബ്രഹ്മാസ്‌ത്ര'യുടെ ആദ്യ ഭാഗത്തിന്‍റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നാല് വര്‍ഷങ്ങള്‍ വേണ്ടിവന്നു. പല കാരണങ്ങളാല്‍ സിനിമയുടെ റിലീസ് വൈകിയിരുന്നു.

Ranbir Kapoor latest movies: 'ഷംഷേര' ആണ് രണ്‍ബീറിന്‍റെ റിലീസിനൊരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. വാണി കപൂര്‍ ആണ് സിനിമയില്‍ രണ്‍ബീറിന്‍റെ നായികയായെത്തുക. സഞ്ജയ്‌ ദത്തും സുപ്രധാന വേഷത്തിലെത്തും. 2022 ജൂലൈ 22ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read:'ശിവയുടെ കൂടെ പാര്‍വതി വന്നില്ലെങ്കില്‍ മറ്റാര്‌ വരും?' അഞ്ച് ഭാഷകളില്‍ കേസരിയ ഗാനം

ABOUT THE AUTHOR

...view details