ശ്രീനഗർ: കശ്മീരിൽ മഞ്ഞുവീഴ്ച. കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിലും ഗുൽമാർഗിലെ പ്രശസ്തമായ സ്‌കീ റിസോർട്ടിലും മഞ്ഞുവീഴ്ചയുണ്ടായി. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ തിങ്കളാഴ്ച രാത്രി ആറ് ഇഞ്ചിലധികം മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ചൊവ്വാഴ്ചയും റിസോർട്ടിൽ മഞ്ഞുവീഴ്ച തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീഴ്‌ച - Baramulla district
ബാരാമുള്ള ജില്ലയിലെ ഗുൽമാർഗിൽ തിങ്കളാഴ്ച രാത്രി ആറ് ഇഞ്ചിലധികം മഞ്ഞുവീഴ്ച രേഖപ്പെടുത്തി.
കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീഴ്‌ച
മധ്യ കശ്മീരിലെ ഗണ്ടർബാൽ ജില്ലയിലെ സോനമാർഗ്, തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാം എന്നിവയുൾപ്പെടെയുടെ ഉയർന്ന പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടായി. എന്നാൽ വേനൽക്കാല തലസ്ഥാനമായ ശ്രീനഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴയെത്തുടർന്ന് വെള്ളപ്പൊക്കവും അനുഭവപ്പെട്ടു. ചൊവ്വാഴ്ച ഇവിടങ്ങളിൽ കനത്ത മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.