രുദ്രപ്രയാഗ്/ചമോലി : പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥിലും ബദ്രീനാഥിലും കനത്ത മഞ്ഞുവീഴ്‌ച. ഇതോടെ കേദാര്‍നാഥ് ക്ഷേത്രം അടച്ചു. നിലവില്‍ കേദാര്‍നാഥ് ക്ഷേത്രത്തിനുസമീപം നിര്‍മാണ പ്രവൃത്തികള്‍ നടക്കുകയാണ്.
തീര്‍ഥാടന കേന്ദ്രത്തോട് ചേര്‍ന്ന് ആശുപത്രി, റോഡുകള്‍, തീര്‍ഥാടനത്തിനെത്തുന്ന പുരോഹിതര്‍ക്ക് തങ്ങാനുള്ള വിശ്രമ കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മാണമാണ് നടക്കുന്നത്. മഞ്ഞുവീഴ്‌ച ശക്തമായത് നിര്‍മാണ പ്രവൃത്തികളെ ബാധിക്കുന്നുണ്ട്. ഡിസംബര്‍ അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോട്ടുകള്‍.
മഞ്ഞില്‍ പുതഞ്ഞ് കേദാര്‍നാഥും ബദ്രീനാഥും മഞ്ഞില്‍ പുതഞ്ഞുനില്‍ക്കുന്ന ബദ്രീനാഥിന്‍റെ കാഴ്‌ചകള്‍ അതിമനോഹരമാണെങ്കിലും ഭക്തരെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ് മഞ്ഞുവീഴ്‌ച. സീസണിലെ ആദ്യ മഞ്ഞുവീഴ്‌ചയാണ് ബദ്രീനാഥിലേത്. കഠിനമായ തണുപ്പാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ബദ്രീനാഥ് യാത്ര നിലവില്‍ അവസാനഘട്ടത്തിലാണ്.
നവംബര്‍ 19 ഓടെ ക്ഷേത്രം അടയ്ക്കും. ക്ഷേത്രത്തിന് ചുറ്റും ഒന്നര ഇഞ്ചോളം കനത്തിലാണ് മഞ്ഞ് അടിഞ്ഞുകൂടിയിരിക്കുന്നത്. ചമോലിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്‌ചയാണ് റിപ്പോട്ട് ചെയ്‌തിരിക്കുന്നത്.