കേരളം

kerala

ETV Bharat / bharat

ബിഹാറിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പ്; നിരവധി വിദ്യാർഥികൾ ആശുപത്രിയില്‍ - ഉച്ചഭക്ഷണം

ബിഹാറിലെ അരാരിയയിലെ സ്‌കൂളിലാണ് ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പിയ 'ഖിച്‌ഡി'യില്‍ പാമ്പിനെ കണ്ടെത്തിയത്. 25 ഓളം വിദ്യാർഥികൾ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

Snake found in mid day meal in Bihar several students fall ill  Snake found in mid day meal  Snake found in meal  school students fell ill  Snake found in school lunch  സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പ്  വിദ്യാർത്ഥികൾ ആശുപത്രിയില്‍  സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി  വിദ്യാർഥികൾ ആശുപത്രിയില്‍  ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി  ഉച്ചഭക്ഷണം
ബിഹാറിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പ്; നിരവധി വിദ്യാർത്ഥികൾ ആശുപത്രിയില്‍

By

Published : May 27, 2023, 4:59 PM IST

അരാരിയ:ബിഹാറിലെ അരാരിയയിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. ഉച്ചഭക്ഷണം കഴിച്ച നിരവധി സ്‌കൂൾ വിദ്യാർഥികൾ ആശുപത്രിയില്‍ ചികിത്സ തേടി. ഫർബിസ്‌ഗഞ്ച് സബ് ഡിവിഷൻ ഏരിയയ്‌ക്ക് കീഴിലുള്ള ജോഗ്ബാനിയിലെ അമൗന സെക്കൻഡറി സ്‌കൂളില്‍ ശനിയാഴ്‌ചയാണ് സംഭവം.

സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച നൂറിലധികം കുട്ടികളുടെ ആരോഗ്യനില വഷളായെന്ന പരാതിയുമായി ഗ്രാമവാസികൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ 25 കുട്ടികളെ അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു.

സ്‌കൂളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം 'ഖിച്‌ഡി' വിളമ്പുന്നതിനിടെയാണ് ഒരു പ്ലേറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. എന്നാൽ അപ്പോഴേക്കും നിരവധി വിദ്യാർഥികൾ ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.

സംഭവത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ പരിഭ്രാന്തരായ ഗ്രാമവാസികളും രക്ഷിതാക്കളും സ്‌കൂളിലെത്തി ബഹളം സൃഷ്‌ടിച്ചു. ചിലർ സ്‌കൂളിലെ പ്രധാനാധ്യാപകനെ മർദിക്കുകയും ചെയ്‌തു. പിന്നാലെ പൊലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. അവശരായ കുട്ടികളെ ഫർബിസ്‌ഗഞ്ച് സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ALSO READ:സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 20 ഓളം വിദ്യാർഥികൾ ചികിത്സയിൽ

സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ച കുട്ടികൾ ഛർദിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ജോഗ്ബാനി പൊലീസിനെയും ഫർബിസ്‌ഗഞ്ച് എസ്‌ഡിഒയെയും എസ്‌ഡിപിഒയെയും അറിയിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് പരിഭ്രാന്തരായ രക്ഷിതാക്കളെ സമാധാനിപ്പിച്ച എസ്‌ഡിഒ സുരേന്ദ്ര അൽബെല വിഷയത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തു.

സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച അദ്ദേഹം ഉച്ചഭക്ഷണത്തിൽ പാമ്പ് എങ്ങനെ കയറിയെന്നത് ആശ്ചര്യകരമാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. നേരത്തെ സ്‌കൂളില്‍ നിന്നും ഭക്ഷണം കഴിച്ച നൂറോളം കുട്ടികൾക്ക് അസുഖം ബാധിച്ചതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ 25 കുട്ടികളാണ് ചികിത്സയിലുള്ളതെന്നും നിലവില്‍ ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും എസ്‌ഡിഒ സുരേന്ദ്ര അൽബെല അറിയിച്ചു.

അതേസമയം കുട്ടികൾക്ക് നല്‍കിയ ഭക്ഷണം സ്‌കൂളിൽ വച്ച് തയാറാക്കിയതല്ല എന്നും വിതരണക്കാരൻ എത്തിച്ച് നല്‍കിയതാണെന്നുമാണ് സ്‌കൂൾ അധികൃതരുടെ വാദം. ഭക്ഷണം പാകം ചെയ്യാത്ത പക്ഷം സ്‌കൂൾ അധികൃതരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്ന് സ്ഥലം സന്ദർശിച്ച അമൗന പഞ്ചായത്ത് മുൻ പ്രസിഡന്‍റ് മുന്ന ഖാൻ പറഞ്ഞു. മെയ് 18ന് ബിഹാറിലെ ഛപ്രയിലെ ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയിരുന്നു. അടുത്തിടെ ഒഡീഷയിലെ ബാലസോറിൽ സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 20 ലധികം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ബർഖുരി എംഇ സ്‌കൂളിലെ 6, 7 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറിലെ സംഭവം.

ALSO READ:ഉച്ചക്കട എൽ.എം.എസ് എൽ.പി സ്‌കൂളിൽ ഭക്ഷ്യവിഷബാധ; ഉച്ചഭക്ഷണം കഴിച്ച കുട്ടികൾ തളർന്ന് വീണു

ABOUT THE AUTHOR

...view details