ആഗ്ര: ആഗ്ര സ്വദേശിയായ 20കാരന് കഴിഞ്ഞ 10 ദിവസത്തിനിടെ വിഷപാമ്പിന്‍റെ കടിയേറ്റത് അഞ്ച് തവണ. മങ്കേഡ ഗ്രാമവാസിയായ രജത് ചാഹർ എന്ന യുവാവിനെയാണ് പാമ്പ് ലക്ഷ്യംവച്ച് തുടർച്ചയായി കടിക്കുന്നത്. എന്നാൽ യുവാവിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
10 ദിവസത്തിനിടെ പാമ്പ് കടിച്ചത് അഞ്ച് തവണ; ആരോഗ്യപ്രശ്‌നങ്ങളില്ലാതെ യുവാവ് - ആഗ്ര പാമ്പ്
യുവാവിന്‍റെ ഇടതുകാലിലാണ് പാമ്പ് കടിക്കുന്നത്. എന്നാൽ ആശുപത്രിയിൽ ചെല്ലുമ്പോൾ പാമ്പ് കടിയേറ്റതിന്‍റെ ലക്ഷണങ്ങളൊന്നുമില്ല.
സെപ്‌റ്റംബർ ആറിന് രാത്രി 9 മണിക്ക് വീടിന് പുറത്ത് നടക്കുമ്പോഴായിരുന്നു രജതിന് ആദ്യമായി പാമ്പുകടിയേൽക്കുന്നത്. ഇടതുകാലിലാണ് കടിച്ചത്. ഉടൻതന്നെ പാമ്പ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെട്ടു. യുവാവിനെ ഉടൻതന്നെ സമീപത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എന്നാൽ പാമ്പ് കടിയേറ്റതിന്‍റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. നാല് മണിക്കൂർ നിരീക്ഷണത്തിൽ വച്ചശേഷം യുവാവിനെ ഡിസ്‌ചാർജ് ചെയ്‌തു.
യുവാവിന്‍റെ ഇടതുകാലിൽ പാമ്പ് ആവർത്തിച്ച് കടിക്കുന്നത് വിചിത്രമാണെന്നും ഇനി മറ്റ് കുടുംബാംഗങ്ങളെ പാമ്പ് ലക്ഷ്യമിടുമോ എന്നാണ് ആശങ്കയെന്നും രജത്തിന്‍റെ പിതാവ് രാം കുമാർ ചാഹർ പറഞ്ഞു.