ചെന്നൈ: കോയമ്പത്തൂർ വിമാനത്താവളത്തിൽ നാല് കോടിയുടെ കള്ളക്കടത്ത് സാധനങ്ങൾ പിടികൂടി. ഷാർജയിൽ നിന്ന് കടത്തിയ സ്വർണം, ഐഫോൺ, ഡ്രോൺ എന്നിവയാണ് റവന്യൂ ഇന്‍റലിജൻസ് പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് കള്ളക്കടത്ത് സാധനങ്ങൾ കോയമ്പത്തൂരിലെത്തിച്ചത്.
കോയമ്പത്തൂർ വിമാനത്താവളത്തിൽ കള്ളക്കടത്ത്; 15 പേർ പിടിയിൽ - Smuggling products seized
3.26 കോടി രൂപയുടെ ആറ് കിലോഗ്രാം സ്വർണം, ഒരു കിലോഗ്രാം സ്വർണ ചെയിൻ, 1.03 കോടി രൂപയുടെ ആറ് ലക്ഷം സിഗരറ്റ്, ഐഫോണുകൾ, 53 ലക്ഷം രൂപയുടെ ഡ്രോണുകൾ എന്നിവയാണ് പിടിച്ചെടുത്തത്

കോയമ്പത്തൂർ വിമാനത്താവളത്തിൽ കള്ളക്കടത്ത്; 15 പേർ പിടിയിൽ
കാസർകോട്, തിരുച്ചിറപ്പിള്ളി, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് പരിശോധിച്ചത്. 3.26 കോടി രൂപയുടെ ആറ് കിലോഗ്രാം സ്വർണം, ഒരു കിലോഗ്രാം സ്വർണ ചെയിൻ, 1.03 കോടി രൂപയുടെ ആറ് ലക്ഷം സിഗരറ്റ്, ഐഫോണുകൾ, 53 ലക്ഷം രൂപയുടെ ഡ്രോണുകൾ എന്നിവയാണ് പിടിച്ചെടുത്തത്. 15 പേരെയും അറസ്റ്റ് ചെയ്‌തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.