ന്യൂഡൽഹി:വനിത പ്രീമിയർ ലീഗിലെ താരലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ സൂപ്പർ താരം സ്മൃതി മന്ദാന. തിങ്കളാഴ്ച നടന്ന താരലേലത്തിൽ വാശിയേറിയ ലേലം വിളിക്കൊടുവിൽ 3.4 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്. ഇപ്പോൾ പാകിസ്ഥാൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം തുക കൈപ്പറ്റുന്ന താരങ്ങളെക്കാൾ ഇരട്ടി പ്രതിഫലമാണ് മന്ദാനയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന പാകിസ്ഥാൻ നായകൻ ബാബർ അസമിനെക്കാൾ വാർഷിക പ്രതിഫലം സ്മൃതി മന്ദാനയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പിഎസ്എല്ലിൽ ലേലത്തിന് പകരം മുൻനിര താരങ്ങളെ ഡ്രാഫ്റ്റിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഇതിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളുടെ വിഭാഗമാണ് പ്ലാറ്റിനം