ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള ബിജെപി യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പശ്ചിമ ബംഗാളിലെത്തും. ഹൗറ ജില്ലയിലെ ദുമുർജാലയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി ബംഗാളിലെത്തുന്നത്. ഡല്‍ഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായ സ്ഫോടനത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി സംസ്ഥാന അധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുടെ സന്ദർശനം റദ്ദാക്കി. ഇവർക്ക് പകരമാണ് സ്‌മൃതി ഇറാനി യോഗത്തിൽ പങ്കെടുക്കുന്നത്.
ബിജെപി യോഗത്തിൽ പങ്കെടുക്കാൻ സ്‌മൃതി ഇറാനി പശ്ചിമ ബംഗാളിലേക്ക് - കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി
ഹൗറ ജില്ലയിലെ ദുമുർജാലയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ബംഗാളിലെത്തുന്നത്
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പശ്ചിമ ബംഗാളിലേക്ക്
സ്ഫോടനത്തെ തുടർന്ന് ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷന് സമീപം ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ എംബസിക്ക് സമീപമാണ് വെള്ളിയാഴ്‌ച വൈകുന്നേരമാണ് തീവ്രത കുറഞ്ഞ സ്ഫോടനം നടന്നത്. സംഭവത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.