ദിസ്‌പൂർ: ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾക്ക് ശൗചാലയങ്ങൾ പോലും നിർമിക്കാൻ കഴിയാതിരുന്ന കോണ്‍ഗ്രസ് എങ്ങനെ ആസാമിന്‍റെ ഭാവി പടുത്തുയർത്തുമെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. അസമിലെ നാഗോണ്‍ ജില്ലയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി. മോദിക്ക് മുമ്പ് ആരും കരുതിയിരുന്നില്ല ചെങ്കോട്ടയിൽ നിന്ന് ഒരു നേതാവ് രാജ്യത്തെ പാവപ്പെട്ട സ്ത്രീകളുടെ സുരക്ഷയ്‌ക്ക് വേണ്ടി ശൗചാലയങ്ങൾ നിർമിക്കുന്നതിനെക്കുറിച്ച് കാര്യത്തെക്കുറിച്ച് സംസാരിക്കുമെന്ന്. രാജ്യത്തെ 10 കോടി ജനങ്ങൾക്ക് ശൗചാലയം നിർമിച്ച് കൊടുത്തപ്പോഴോ ജൻദൻ അക്കൗണ്ട് തുറന്നപ്പോഴോ പ്രധാനമന്ത്രി ആരുടെയെങ്കിലും ജാതിയോ മതമോ ചോദിച്ചോ എന്നും സ്‌മൃതി ഇറാനി ചോദിച്ചു.
ശൗചാലയങ്ങൾ പോലും നിർമിക്കാൻ കഴിയാതിരുന്ന കോണ്‍ഗ്രസ് എങ്ങനെ ആസാമിന്‍റെ ഭാവി പടുത്തുയർത്തും: സ്‌മൃതി ഇറാനി
കോണ്‍ഗ്രസ് ഒരിക്കലും പാവപ്പെട്ടവർക്ക് പണം നൽകിയിട്ടില്ല. അവരുടെ കൈപ്പത്തി ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണ് ചെയ്‌തതെന്നും കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി.അസമിലെ നാഗോണ്‍ ജില്ലയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി
കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ പതിമൂന്നാം സാമ്പത്തിക കമ്മീഷന്‍റെ കീഴിൽ അസമിന് 60000 കോടി രൂപ പോലും അനുവദിച്ചില്ല. എന്നാൽ മോദി സർക്കാർ പതിനഞ്ചാം സാമ്പത്തിക കമ്മീഷന്‍റെ സമയത്ത് 1,70,000 കോടി രൂപയാണ് അസമിന് അനുവദിച്ചത്. കോണ്‍ഗ്രസ് ഒരിക്കലും പാവപ്പെട്ടവർക്ക് പണം നൽകിയിട്ടില്ല. അവരുടെ കൈപ്പത്തി ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണ് ചെയ്‌തത്. മൻമോഹൻ സിംഗിനെ സൂചിപ്പിച്ചുകൊണ്ട് അസമിലെ ചില നേതാക്കൾ പ്രധാനമന്ത്രി ആയപ്പോൾ പോലും അനുവദിക്കാത്ത ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഇവിടെ എത്തിച്ചത് മോദി സർക്കാരാണെന്നും സ്‌മൃതി ഇറാനി പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി മാർച്ച് 27 മുതൽ ഏപ്രിൽ ആറുവരെയാണ് അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പ്.