ജോധ്‌പൂര്‍ : കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ മകള്‍ ഷാനല്‍ ഇറാനിയുടെ വിവാഹം നാഗൗര്‍ ജില്ലയിലെ ഖിൻവാസർ ഫോര്‍ട്ടില്‍ വ്യാഴാഴ്‌ച(ഫെബ്രുവരി 9) നടക്കും. ഫെബ്രുവരി ഏഴ് മുതല്‍ ഒന്‍പതാം തീയതി വരെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്കാണ് ഖിൻവാസർ ഫോര്‍ട്ട് സാക്ഷ്യം വഹിക്കുക. 2021ലായിരുന്നു ഷാനല്‍ ഇറാനിയും അര്‍ജുന്‍ ബല്ലയുമായുള്ള വിവാഹനിശ്ചയം.
ഇരുവരുടെയും വിവാഹ ഒരുക്കങ്ങള്‍ വളരെ മികച്ച രീതിയില്‍ തന്നെയാണ് നടക്കുന്നത്. പ്രശസ്‌തരായ നിരവധി വ്യക്തികള്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. സ്‌മൃതി ഇറാനിയുടെ ഭര്‍ത്താവായ സുബിന്‍റെ ആദ്യ വിവാഹത്തിലെ മകളാണ് ഷാനല്‍.