ഷാരൂഖ് ഖാന്‍ - ദീപിക പദുക്കോണ്‍ ചിത്രം 'പഠാന്‍' ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുന്നത്. സിനിമയിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വന്ന വിവാദങ്ങള്‍ക്ക് ഇനിയും അറുതി വന്നിട്ടില്ല. ഒരു കൂട്ടര്‍ സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉന്നയിക്കുമ്പോള്‍ ഒരു വിഭാഗം 'പഠാനെ' പിന്തുണച്ചും രംഗത്തെത്താറുണ്ട്.
ഇപ്പോഴിതാ 'പഠാനെ'തിരെയുള്ള പ്രതിഷേങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ പഴയ ഒരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്ത. സ്‌മൃതി ഇറാനി മുമ്പ് കാവി വസ്‌ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന വീഡിയോയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
റിജു ദത്ത പങ്കുവച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ട്വീറ്റിന് മറുപടിയായാണ് റിജു ദത്ത സ്‌മൃതി ഇറാനിയുടെ ഫാഷന്‍ ഷോ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്‌മൃതി ഇറാനി 1998ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത വീഡിയോ ആണ് അദ്ദേഹം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.