ലക്നൗ:സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നത് എല്ലാവരും കേട്ടിരിക്കുന്ന ഒന്നാണ്. എന്നാൽ പലർക്കും സ്ട്രോക്കിനെക്കുറിച്ച് കൃത്യമായ അറിവില്ല എന്നതാണ് യാഥാർത്ഥ്യം.ഒക്ടോബര് 29 ലോക പക്ഷാഘാത ദിനമാണ്. മസ്തിഷ്കത്തിലേക്കുള്ള രക്ത വിതരണം പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് ഒരു വ്യക്തിക്കിടയിൽ സ്ട്രോക്ക് സംഭവിക്കുന്നത്. ഒരിക്കൽ സ്ട്രോക്കുണ്ടായ വ്യക്തിക്ക് വീണ്ടും സ്ട്രോക്ക് വരാനുള്ള സാധ്യതയും വളരെ കൂടുതലാണ് (Smoking And Long Hours Of Work Cause Strokes).
സ്ട്രോക്കിന്റെ കാരണങ്ങൾ :രാവിലെ 9 മുതൽ വൈകിട്ട് 5 വരെയുളള ദീർഘ നേര ജോലികളിൽ ഇരിക്കുമ്പോയും വ്യായാമക്കുറവ്, പുകവലി എന്നിവ രക്തസമ്മർദ്ദത്തിലേക്കും പ്രമേഹത്തിലേക്കും നയിക്കുകയും പിന്നീട് ഇത് യുവാക്കള്ക്കിടയിൽ സ്ട്രോക്ക് സംഭവിക്കാൻ കാരണമാകുന്നു. അതേസമയം 45 വയസ്സിന് താഴെയുള്ളവരിൽ സ്ട്രോക്ക് കേസുകൾ വർധിച്ചിട്ടുണ്ടെന്ന് കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ (കെജിഎംയു) ന്യൂറോളജി ഹോഡി പ്രൊഫ. ആർ കെ ഗാർഗ് പറയുന്നു. അതിനുളള പ്രധാന കാരണം രക്താതി മർദമാണ് (ഹൈപ്പർടെൻഷൻ).
40 നും 50 നും ഇടയിൽ പ്രായമുള്ള പ്രൊഫഷണലുകൾ അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ കഠിനമായി പരിശ്രമിക്കുന്നുണ്ട്. ഈ സമയം ഒരു വ്യക്തിയെ സംബന്ധിച്ച് ഓഫിസിലുണ്ടാവുന്ന സമ്മർദ്ദം, വീട്ടിലെ ക്രമരഹിതമായ ഭക്ഷണ ശീലങ്ങൾ, ശാരീരിക വ്യായാമത്തിന്റെ അഭാവം എന്നിവയാൽ രക്താതിമർദ്ദവും പ്രമേഹവും പിടിപെടാൻ ഇടയാക്കുന്നു. രക്താതിമർദ്ദം പിന്നീട് പക്ഷാഘാതത്തിലേക്ക് നയിക്കുന്നുവെന്ന് പ്രൊഫസർ ഗാർഗ് പറയുന്നു.
ഈ രോഗത്തിന് ഗൗരവമായി കാണേണ്ട ചില മുൻകരുതൽ സൂചനകൾ ഉണ്ട്. ജോലിഭാരം കാരണം ഈ ലക്ഷണങ്ങൾ താത്കാലികമാണെന്ന് ഒരാൾ കരുതിയേക്കാം, എന്നാൽ ഇത് നേരത്തെയുള്ള മുന്നറിയിപ്പ് സൂചനകളാണെന്ന് അദ്ദേഹം പറയുന്നു.
തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ പലപ്പോഴും "ബ്രെയിൻ അറ്റാക്ക്" എന്ന് വിളിക്കപ്പെടുന്ന സ്ട്രോക്ക് സംഭവിക്കുന്നു. പ്രാഥമികമായി മൂന്ന് തരം സ്ട്രോക്കുകൾ ഉണ്ട്.
ഇസ്കെമിക് സ്ട്രോക്ക്
ഇത് ഏറ്റവും സാധാരണമാണ്. രക്ത കുഴലിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന തടസ്സം മൂലമാണ് ഇവ ഉണ്ടാകുന്നത്. ഇവിടെ തലച്ചോറിന്റെ ഒരു ഭാഗത്തേക്ക് രക്തം എത്തുന്നത് തടയുന്നു.