കേരളം

kerala

ETV Bharat / bharat

മഞ്ഞുകാലത്ത് കശ്‌മീരികൾക്ക് പ്രിയങ്കരം 'ചുട്ടെടുത്ത മത്സ്യം', തയ്യാറാക്കുന്ന ദൃശ്യങ്ങൾ - പുകയിൽ ചുട്ടെടുത്ത മത്സ്യം

Smoked fish Kashmir ഇന്നത്തെ കശ്‌മീർ ജനതക്കിടയിൽ ഈ വിഭവത്തിനോടുള്ള താൽപര്യം കുറവാണെങ്കിലും പഴയ തലമുറക്കിടയിൽ വലിയ ജനപ്രതീയുള്ള ഒന്നാണ് 'മത്സ്യം ചുട്ടെടുത്തത്'. പ്രാദേശികമായി ഫാരി എന്ന് വിളിക്കുന്ന മത്സ്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. പുകയില്‍ ചുട്ടെടുത്ത ഫാരി മത്സ്യ വിഭവം.

Smoked fish  Winter delicacy of kashmir  Phari fish  കാശ്‌മീരിന്‍റെ പാരമ്പര്യ വിഭവം  കശ്‌മീരിലെ ഫാരി മത്സ്യം  പുകയിൽ ചുട്ടെടുത്ത മത്സ്യം
കാശ്‌മീരിന്‍റെ പാരമ്പര്യ വിഭവം; മഞ്ഞുകാലത്തെ ചുട്ടെടുത്ത മത്സ്യം

By

Published : Dec 8, 2021, 11:02 AM IST

ശ്രീനഗർ: മഞ്ഞുകാലത്തിന് മുന്നോടിയായി 'മത്സ്യം ചുട്ടെടുത്ത്' തയ്യാറെടുക്കുകയാണ് കശ്‌മീർ ജനത. ഫാരി എന്ന മത്സ്യം ഉപയോഗിച്ചാണ് കശ്‌മീരിന്‍റെ ഈ പാരമ്പര്യ വിഭവം തയ്യാറാക്കുന്നത്. ശ്രീനഗറിന്‍റെ ഉൾപ്രദേശത്ത് താമസിക്കുന്ന മുഹമ്മദ്‌ സുൽത്താനും കുടുംബവും ഈ വർഷത്തെ മത്സ്യ വിഭവ നിർമാണത്തിലേക്ക് കടന്നുകഴിഞ്ഞു.

കശ്‌മീരിന്‍റെ പാരമ്പര്യ വിഭവം; മഞ്ഞുകാലത്തെ 'ചുട്ടെടുത്ത മത്സ്യം'

പ്രാദേശികമായി ഫാരി എന്ന് വിളിക്കുന്ന മത്സ്യത്തെ പിടിച്ചതിന് ശേഷം വൃത്തിയാക്കുന്നു. തുടർന്ന് പുല്ലുകൊണ്ട് നിർമിച്ച പ്രത്യേക പ്രതലത്തിന് മുകളിൽ വെച്ച് ഉണക്കുന്നു. പിന്നീട് ഈ പുല്ല് പ്രതലത്തിന് തീകൊടുക്കുന്നു. രണ്ട് മണിക്കൂറോളം ഈ പുല്ല് പ്രതലത്തിൽ പുകയുകയും ഇതിനെ തുടർന്ന് മത്സ്യം തയ്യാറായിട്ടുണ്ടാകും. ശരിയായ രീതിയിൽ വന്നില്ലെങ്കിൽ ഈ രീതിയിൽ തന്നെ പ്രക്രിയ തുടരുന്നു.

ഇന്നത്തെ തലമുറക്ക് ഈ വിഭവത്തിനോടുള്ള താൽപര്യം കുറവാണെങ്കിലും പഴയ തലമുറക്കിടയിൽ വലിയ ജനപ്രതീയുള്ള വിഭവമാണിത്. കോളഡ്‌ ഗ്രീനിനൊപ്പമാണ് ഈ മത്സ്യം തയ്യാറാക്കാറുള്ളത്. കശ്‌മീരിലെ ഇല വിഭവങ്ങളിലൊന്നാണ് കോളഡ്‌ ഗ്രീൻ. വലിയ തണ്ടും വലിയ ഇലയുമാണ് ഇതിന്‍റെ പ്രത്യേകത.

അന്തരീക്ഷ താപനില വളരെ താഴേക്ക് പോകുമ്പോൾ ശരീരത്തിലെ ഊഷ്‌മാവ് നിയന്ത്രിക്കുന്നതിനും ജലദോഷം അടക്കമുള്ള അസുഖങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും ഈ വിഭവം അത്യുത്തമമാണ്.

കശ്‌മീർ വാലിക്ക് പുറത്തേക്ക് ഈ മത്സ്യവിഭവത്തെ കയറ്റുമതി ചെയ്യാൻ താൽപര്യമുണ്ടെന്നും എന്നാൽ തനിക്ക് ഈ മേഖലയുമായി ബന്ധങ്ങളില്ലെന്നും സുൽത്താൻ പറയുന്നു. ആദ്യകാലഘട്ടത്തിൽ 60ഓളം കുടുംബങ്ങളാണ് ഈ വിഭവമുണ്ടാക്കുന്നതിനായി ബന്ധപ്പെട്ട് പ്രവർത്തച്ചിരുന്നതെന്നും എന്നാൽ ഇന്ന് വളരെ കുറച്ച് കുടുംബങ്ങൾ മാത്രമേ ഇതുമായി മുന്നോട്ട് പോകുന്നതെന്നും സുൽത്താൻ പറയുന്നു.

READ MORE:അറിവ് പകരാനും പഠിക്കാനും പ്രായമില്ല; നന്ദ മാസ്റ്ററുടെ ഓര്‍മയില്‍ കാന്തിര ഗ്രാമം

ABOUT THE AUTHOR

...view details