ന്യൂഡൽഹി : രാജ്യത്ത് സ്‌മാർട്ട്‌ഫോണിന്‍റെ അമിത ഉപയോഗം കുട്ടികളുടെ ഏകാഗ്രത കുറയ്‌ക്കുന്നതായി ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കുട്ടികൾക്കിടയിൽ സ്‌മാർട്ട് ഫോണിന്‍റെയും ഇന്‍റർനെറ്റിന്‍റെയും അമിത ഉപയോഗത്തെപ്പറ്റിയുള്ള ചോദ്യത്തിന് പാർലമെന്‍റിൽ ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.
23.8 ശതമാനം കുട്ടികളും ഉറങ്ങുന്നതിന് തൊട്ടുമുൻപ് വരെ കിടക്കയിൽ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. 37.15 ശതമാനം കുട്ടികളിൽ സ്‌മാർട്ട്‌ഫോൺ ഉപയോഗം മൂലം ഏകാഗ്രത കുറഞ്ഞതായും പഠനങ്ങളിൽ വ്യക്‌തമാക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.