കേരളം

kerala

'അതൊരു വിഷയമേയല്ല, ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ്'; സ്‌ത്രീയെ മുഖത്തടിച്ചതില്‍ കര്‍ണാടക മന്ത്രിയുടെ വിചിത്ര ക്ഷമാപണം

കര്‍ണാടകയിലെ ചാമരാജനഗറില്‍ ഒക്‌ടോബര്‍ 22ന് നടന്ന പട്ടയവിതരണ വേദിയില്‍വച്ചാണ് സംസ്ഥാന മന്ത്രി വി സോമണ്ണ സ്‌ത്രീയുടെ മുഖത്തടിച്ചത്. എന്നാല്‍ താന്‍ മോശമായി ഒന്നും ചെയ്‌തില്ലെന്ന മട്ടിലാണ് മന്ത്രിയുടെ ക്ഷമാപണം

By

Published : Oct 23, 2022, 10:51 PM IST

Published : Oct 23, 2022, 10:51 PM IST

ETV Bharat / bharat

'അതൊരു വിഷയമേയല്ല, ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ്'; സ്‌ത്രീയെ മുഖത്തടിച്ചതില്‍ കര്‍ണാടക മന്ത്രിയുടെ വിചിത്ര ക്ഷമാപണം

Woman slapped incident  Karnataka minister apologises  slapping woman incident  സ്‌ത്രീയെ മുഖത്തടിച്ചതില്‍ കര്‍ണാടക മന്ത്രി  കര്‍ണാടക മന്ത്രി  കര്‍ണാടക മന്ത്രിയുടെ വിചിത്ര ക്ഷമാപണം
'അതൊരു വിഷയമേയല്ല, ആര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ മാപ്പ്'; സ്‌ത്രീയെ മുഖത്തടിച്ചതില്‍ കര്‍ണാടക മന്ത്രിയുടെ വിചിത്ര ക്ഷമാപണം

ചാമരാജനഗര്‍ :പട്ടയവിതരണ വേദിയില്‍വച്ച് സ്‌ത്രീയുടെ മുഖത്തടിച്ച സംഭവത്തില്‍ വിചിത്ര ക്ഷമാപണവുമായി കര്‍ണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ. നടന്ന സംഭവം ഒരു വിഷയമേയല്ല, താന്‍ മോശമായി ഒന്നും ചെയ്‌തില്ല. തന്‍റെ പെരുമാറ്റത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചാമരാജനഗര്‍ ജില്ലയിലെ ഹങ്കല ഗ്രാമത്തില്‍ ശനിയാഴ്‌ച (ഒക്‌ടോബര്‍ 22) നടന്ന ചടങ്ങിലാണ് സംഭവം. പട്ടയം ലഭിക്കാത്തത് സംബന്ധിച്ച് ചോദിക്കാനെത്തിയ കെമ്പമ്മയെ മന്ത്രി ദേഷ്യപ്പെട്ട് മുഖത്ത് കൈകൊണ്ട് ശക്തിയില്‍ അടിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നത്.

ALSO READ|പരാതിക്കാരിയെ തല്ലി കര്‍ണാടക മന്ത്രി ; വീഡിയോ പുറത്ത്, 'ആശ്വസിപ്പിച്ചതാണെന്ന്' ബിജെപി നേതാവിനൊപ്പമെത്തി വിശദീകരണം

“ഈ സംഭവം ഒരു വിഷയമേയല്ല. കഴിഞ്ഞ 45 വർഷമായി ഞാൻ രാഷ്‌ട്രീയ രംഗത്തുണ്ട്. സമൂഹത്തില്‍ പിന്നാക്കം നിൽക്കുന്ന ആളുകള്‍ക്കായി സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. ഞാൻ മോശമായി പെരുമാറിയിട്ടില്ല. ആർക്കെങ്കിലും എന്‍റെ പെരുമാറ്റത്തില്‍ വേദന തോന്നിയെങ്കില്‍ ഞാൻ ക്ഷമ ചോദിക്കുന്നു” - അദ്ദേഹം ചാമരാജനഗറിൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവം വിവാദമായതോടെ മന്ത്രി തന്നെ അടിച്ചെന്നത് നിഷേധിച്ച് കെമ്പമ്മ രംഗത്തെത്തി. തന്നെ മന്ത്രി മര്‍ദിച്ചിട്ടില്ല. വികാരഭരിതയായപ്പോള്‍ ആശ്വസിപ്പിക്കുകയാണ് ചെയ്‌തതെന്നുമാണ് പുറത്തുവന്ന വീഡിയോയില്‍ അവരുടെ വിശദീകരണം.

ABOUT THE AUTHOR

...view details