പൂനെ:മഹാരാഷ്ട്രയില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്ക്. ഇതില്‍ കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. യെരവാഡ മേഖലയില്‍ ശാസ്ത്രിനഗർ പ്രദേശത്ത് വ്യാഴാഴ്ച (ഫെബ്രുവരി 03, 2022) അര്‍ധരാത്രി 12മണിയോടെയാണ് സംഭവം. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പൂനെയിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്നു; 6 മരണം, 5 പേർക്ക് പരിക്ക് - നിർമ്മാണസ്‌ഥലത്തെ അപകടം
അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
പൂനെയിൽ നിർമ്മാണസ്‌ഥലത്തെ സ്ലാബ് തകർന്നു; 6 മരണം,5 പേർക്ക് പരിക്ക്
മാളിന് വേണ്ടി കെട്ടിപ്പൊക്കിയ കെട്ടിടത്തിന്‍റെ സ്ലാബിലെ സ്റ്റീല്‍ ബാറുകള്‍ തകര്‍ന്നതാണ് അപകടകാരണമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിദാസ് പവാർ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ:ചാന്ദ്രയാൻ - 3 ന്‍റെ വിക്ഷേപണം ഓഗസ്റ്റിൽ ; ഈ വര്‍ഷം 19 ദൗത്യങ്ങള്‍
Last Updated : Feb 4, 2022, 7:12 AM IST