കേരളം

kerala

ETV Bharat / bharat

Skoda Slavia | സ്കോഡയുടെ പുതിയ പ്രീമിയം സെഡാന്‍ 'സ്ലാവിയ' നിരത്തുകളിലേക്ക്

ഒരു ലിറ്റർ പെട്രോൾ എഞ്ചിനോട് കൂടിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വാഹം ലഭ്യമാണ്.

By

Published : Feb 28, 2022, 4:20 PM IST

Skoda Slavia 1.0 TSI  Skoda Slavia price  Skoda Slavia booking  സ്കോഡ സ്ലാവിയ  സ്കോഡ സ്ലാവിയയുടെ വില  സ്കോഡ സ്ലാവിയയുട ബുക്കിംഗ്
Skoda Slavia | സ്കോഡയുടെ പുതിയ പ്രീമിയം സെഡാന്‍ 'സ്ലാവിയ' നിരത്തുകളിലേക്ക്

ന്യൂഡല്‍ഹി:പ്രമുഖ വാഹന നിര്‍മാതാക്കളായ സ്കോഡയുടെ പ്രീമിയം സെഡാന്‍ കാറായ സ്ലാവിയ 1.0 ടിഎസ്‌ഐ Skoda Slavia നിരത്തുകളിലേക്ക്. 10.96 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറും വിലയെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ അറിയിച്ചു. ഒരു ലിറ്റർ പെട്രോൾ എഞ്ചിനോട് കൂടിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വാഹം ലഭ്യമാണ്.

ആറ് ഗിയറോഡുകൂടിയ സിക്സ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് എല്ലാ വേരിയെന്‍റുകളിലും ഉള്ളത്. കമ്പനി പുറത്തിറക്കിയ ആംബിഷനിലും സ്റ്റൈലിലും 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ സിസ്റ്റവും ലഭ്യമാണ്. ആഭ്യന്തര വിപണിയിൽ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സുസുക്കി സിയാസ് എന്നിവയുമായാണ് സ്ലാവിയ പ്രധാനമായും മത്സരിക്കുക.

Also Read:KIA INDIA: കിയ ഇന്ത്യ അനന്തപൂര്‍ പ്ലാന്‍റില്‍ നിര്‍മിച്ച കാറുകളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

115 പിഎസ് പവറോഡുകൂടിയ ത്രീ-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന്‍ മികച്ച കരുത്തും ടോര്‍ക്കും നല്‍കും. MQB-A0-IN പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയില്‍ പ്രദേശികമായാണ് വാഹനം വികസിപ്പിച്ചതെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസ് പറഞ്ഞു. 2021ലാണ് ഈ പ്ലാറ്റ്‌ഫോമിൽ കുഷാക്ക് ലോഞ്ച് ചെയ്തിരുന്നു.

19.47 ലിറ്റര്‍ മൈലേജാണ് വാഹനത്തില്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ 10.7 സെക്കൻഡിനുള്ളിൽ 100 ​​കി.മീ വേഗതയിലേക്ക് എത്താന്‍ വാഹനത്തിന് കഴിയും. 1,752 എംഎം, പ്രീമിയം മിഡ്-സൈസ് സെഡാൻ സെഗ്‌മെന്റിലെ ഏറ്റവും വീതിയുള്ള കാറാണ് സ്ലാവിയ. 1,507 മില്ലീമീറ്ററാണ് നിലവില്‍ ഈ സെഗ്മെന്‍റിലെ ഏറ്റവും കൂടിയ ഉയരം. 2,651 മില്ലിമീറ്റർ വരുന്നതാണ് വീൽബേസ്. അഞ്ച് പേര്‍ക്ക് വിശാലമായി യാത്ര ചെയ്യാവുന്ന വലിയ ലെഗ് സ്പേസും വലിപ്പവും വാഹനത്തിലുണ്ട്.

സുരക്ഷയിലും കേമന്‍

521 ലിറ്റർ ബൂട്ട് സ്പേസ് കപ്പാസിറ്റിയുമായാണ് സെഡാൻ വരുന്നത്. പിൻസീറ്റ് മടക്കിയാൽ ഇത് 1,050 ലിറ്ററായി ലെഗേജ് സ്പേസ് വര്‍ധിപ്പിക്കാം. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മെച്ചപ്പെട്ട ട്രാക്ഷനുള്ള ഇലക്ട്രോണിക് ഡിഫറൻഷ്യൽ സിസ്റ്റം, കൂട്ടിയിടികൾ തടയുന്ന മൾട്ടി-കൊളിഷൻ ബ്രേക്ക് സിസ്റ്റവും കാറിലുണ്ട്. പാർക്കിംഗ് സെൻസറുകൾ, ഓട്ടോമാറ്റിക് ബ്രേക്ക് ഡിസ്‌ക് ക്ലീനിംഗ് ഫംഗ്‌ഷൻ, റിയർ വ്യൂ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ്, ഹിൽ-ഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ എന്നിവ മറ്റ് പ്രത്യേകതകളാണ്.

വിലയിങ്ങനെ

മാനുവൽ ട്രാൻസ്മിഷനോടുകൂടിയ സ്ലാവിയ ആക്റ്റീവ് ട്രിമ്മിന് 10.69 ലക്ഷം രൂപയും മാനുവൽ ട്രാൻസ്മിഷനോടുകൂടിയ ആംബിഷന് 12.39 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 13.59 ലക്ഷം രൂപയുമാണ് വില. മാനുവൽ ട്രാൻസ്മിഷനോടുകൂടിയ സ്റ്റൈൽ ട്രിമ്മിന് (സൺറൂഫ് ഇല്ലാതെ) 13.59 ലക്ഷം രൂപയാണ്. സൺറൂഫും മാനുവൽ ട്രാൻസ്മിഷനുമുള്ള സ്റ്റൈൽ വേരിയന്റിന് 13.99 ലക്ഷം രൂപയാണ് വില.

ABOUT THE AUTHOR

...view details