ഇന്‍ഡോര്‍ (മധ്യപ്രദേശ്):അസ്ഥികൂടത്തിന് പണം ഇരട്ടിയാക്കാനുള്ള അത്ഭുത സിദ്ധിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച സംഘം അറസ്റ്റില്‍. അറസ്റ്റിലായവരില്‍ നിന്നും തട്ടിപ്പിന് ഉപയോഗിച്ച വീഡിയോയും പൊലീസ് കണ്ടെത്തി.
അസ്ഥികൂടം 'പണ മഴ' പെയ്യിക്കും; പണം ഇരട്ടിപ്പിക്കാന്‍ നല്‍കിയവരെ കബളിപ്പിച്ച് സംഘം, ഒടുവില്‍ പിടിയില്‍ വെള്ളത്തുണിയില്‍ കിടത്തിയ അസ്ഥികൂടത്തില്‍ പ്രത്യേക രീതിയില്‍ ചില പ്രവൃത്തികള്‍ കാണിക്കും. ഇതോടെ അസ്ഥികൂടം എഴുന്നേറ്റ് കൈകള്‍ ഇളക്കുകയും ഇരിക്കുകയും ചെയ്യും. ഇതിനിടെ അന്തരീക്ഷത്തില്‍ നിന്നും പണത്തിന്‍റെ കെട്ടുകള്‍ വീഴുന്നതാണ് വീഡിയോ.
ഈ വീഡിയോ കാണിച്ചാണ് സംഘം നാട്ടുകാരെ പറ്റിച്ചത്. മജീഷ്യന്മാര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ പ്രയോഗിച്ച് ഇവര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇരട്ടിപ്പിക്കാനായി പലരും ഇവര്‍ക്ക് പണം നല്‍കിയിരുന്നു. ഇത്തരത്തില്‍ പണം വാങ്ങിയ ശേഷം ഇവര്‍ പ്രദേശത്ത് നിന്ന് മുങ്ങുന്നതാണ് രീതി.
Also Read: 'പൂജ' നടത്തിയശേഷം കവര്‍ച്ച, 80 ലക്ഷത്തിലേറെ വിലയുള്ള സ്വര്‍ണമൊളിപ്പിച്ചത് മരത്തില്‍, കൊല്ലത്ത് പൊലീസിനെ വട്ടം കറക്കിയ കള്ളന്‍ പിടിയില്‍