കേരളം

kerala

ETV Bharat / bharat

ചിത്രകല ജീവിതത്തോട് ചേർത്തു പിടിച്ച രണ്ടു പേർ - ചിത്രകല

രണ്ട് വ്യത്യസ്‌ത കര്‍ഷക കുടുംബങ്ങളിൽ ആണ് അമിതാഭും നിഷയും ജനിച്ചത്. രണ്ട് പേർക്കും ഇഷ്ടം ചിത്രങ്ങൾ വരയ്‌ക്കാനാണ്. യാതൊന്നിനും ചിത്രം വരയോടുള്ള അവരുടെ തീവ്രമായ സമർപ്പണത്തിനെ ഇല്ലാണ്ടാക്കാനായില്ല. കാര്യമായ പരിശീലനങ്ങളോ ചിത്രം വരയ്‌ക്കാനുള്ള സാമഗ്രികളോ ഇല്ലെങ്കിലും ഇരുവരും ജീവൻ തുടിക്കുന്ന പോട്രെയ്‌റ്റുകളിലൂടെ ഗ്രാമീണരെ മുഴുവൻ അമ്പരപ്പിക്കുകയാണ്.

Skeching life is of Amitabh and Nisha  ചിത്രകല ജീവിതത്തോട് ചേർത്ത് പിടിച്ച രണ്ടു പേർ  ഡല്‍ഹി സ്വദേശികൾ  ന്യൂഡൽഹി  story of Amitabh and Nisha  pencil drawing  potrait drawing  ചിത്രകല  പെൻസിൽ ഡ്രോയിംഗ്
ചിത്രകല ജീവിതത്തോട് ചേർത്തു പിടിച്ച രണ്ടു പേർ

By

Published : Jan 22, 2021, 4:27 AM IST

ന്യൂഡൽഹി: “മനസു വച്ചാൽ അതിനൊരു വഴിയും ഉണ്ടാകും'' എന്ന പ്രസിദ്ധമായ പഴംചൊല്ല് എത്രമാത്രം ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഈ ഡല്‍ഹി സ്വദേശികൾ.'' ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിബന്ധങ്ങൾക്കൊന്നും തങ്ങളുടെ ആഗ്രഹങ്ങളിൽ നിന്ന് അവരെ തടയാനായില്ല. ദക്ഷിണ ഡല്‍ഹിയിലെ ഗിട്ടോര്‍ണി ഗ്രാമത്തില്‍ രണ്ട് വ്യത്യസ്‌ത കര്‍ഷക കുടുംബങ്ങളിൽ ആണ് അമിതാഭും നിഷയും ജനിച്ചത്. രണ്ട് പേർക്കും ഇഷ്ടം ചിത്രങ്ങൾ വരയ്‌ക്കാനാണ്. യാതൊന്നിനും ചിത്രം വരയോടുള്ള അവരുടെ തീവ്രമായ സമർപ്പണത്തിനെ ഇല്ലാണ്ടാക്കാനായില്ല. കാര്യമായ പരിശീലനങ്ങളോ ചിത്രം വരയ്‌ക്കാനുള്ള സാമഗ്രികളോ ഇല്ലെങ്കിലും ഇരുവരും ജീവൻ തുടിക്കുന്ന പോട്രെയ്‌റ്റുകളിലൂടെ ഗ്രാമീണരെ മുഴുവൻ അമ്പരപ്പിക്കുകയാണ്.

ചിത്രകല ജീവിതത്തോട് ചേർത്തു പിടിച്ച രണ്ടു പേർ

കുടുംബത്തെ പോറ്റുന്നതിനു വേണ്ടി ചെറിയ ഒരു കട നടത്തുകയാണ് അമിതാഭ്. കടയിലെ തിരക്കുകളിലും അമിതാഭിന്‍റെ മനസിൽ നിറയെ പേപ്പറിലേക്ക് പകൽത്താനുള്ള ചിത്രങ്ങളുടെ പെൻസിൽ വരകൾ മാത്രമാണ്. അതുകൊണ്ട് തന്നെ ഒന്ന് പെൻസിലിന് കോറിയിടാതെ അമിതാഭിന്‍റെ ഒരു ദിവസം അവസാനിക്കാറില്ല. കുട്ടിക്കാലം മുതല്‍ തന്നെ ചിത്രങ്ങള്‍ വരച്ചു തുടങ്ങിയ അമിതാഭിന് വീട്ടിലെ പ്രശ്‌നങ്ങൾ കാരണം ചിത്രകല അഭ്യസിക്കാനോ തന്‍റെ ഇഷ്‌ടത്തെ മാത്രം പിൻതുടരാനോ ആയില്ല. കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത അമിതാഭ് ജീവിത പ്രാരാബ്‌ദങ്ങൾക്കിടയിലും ചിത്രകലയോടുള്ള തന്‍റെ ഇഷ്‌ടം വിട്ടുകളയാൻ തയ്യാറായല്ലായിരുന്നു. തന്‍റെ ചിത്രങ്ങൾക്കൊരു അന്താരാഷ്‌ട്രവേദി എന്നതാണ് ഈ ചെറുപ്പക്കാരന്‍റെ സ്വപ്നം. മാത്രമല്ല ചിത്രം വര തന്‍റെ ഗ്രാമത്തിലെ കുട്ടികൾക്ക് പകർന്ന് നൽകണമെന്നും അമിതാഭിന് അതിയായ ആഗ്രഹമുണ്ട്. ബോളിവുഡ് മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സമ്മാനിക്കാനായി ഇരുവരുടെയും ചിത്രങ്ങൾ വരച്ച് ഒരു അവസരത്തിനായി കാത്തിരിക്കുകയാണ് ഈ ഡൽഹി സ്വദേശി.

അമിതാഭിൽ നിന്ന് നിഷയെ വ്യത്യസ്തയാക്കുന്നത് അവൾ വരയ്‌ക്കുന്ന ചിത്രങ്ങൾ കൊണ്ട് മാത്രമല്ല. ചിത്രം വരയ്‌ക്കാൻ സ്വന്തം വീട്ടിൽ നിന്ന് കിട്ടുന്ന പ്രോത്സാഹനം കൊണ്ട് കൂടിയാണ്. ചിത്രം വരയ്‌ക്കുന്ന കാര്യത്തിൽ മാത്രമല്ല പഠനത്തിന്‍റെ കാര്യത്തിലും നിഷ മിടുക്കിയാണ്. പഠനത്തിന് ശേഷമുള്ള സമയം മുഴുവൻ നിഷ ചിത്രം വരയ്‌ക്കായി നീക്കി വെക്കും. നിഷയുടെ വീട് നിറയെ ചിത്രങ്ങളാണ്. ഈ മിടുക്കി വരച്ച ക്രിക്കറ്റ് താരങ്ങളുടെയും സിനിമാ നടൻമാരുടെയുമെല്ലാം പോട്രെയ്‌റ്റുകൾ ആരെയും അത്ഭുതപ്പെടുത്തും. അത്രയ്‌ക്ക് കൃത്യതയാണ് ഓരോ ചിത്രങ്ങളിലും. വേസ്റ്റ് പേപ്പറുകളിലാണ് നിഷ കൂടുതലും ചിത്രങ്ങൾ വരയ്‌ക്കാറുള്ളത്. തന്‍റെ രചനകള്‍ക്ക് വേണ്ടി ഒട്ടേറെ കടലാസുകൾ പാഴാക്കി കളയരുത് എന്ന് നിഷയ്‌ക്ക് നിർബന്ധമുണ്ട്. അമിതാഭിനെ പോലെ തന്നെ തന്‍റെയും കലാരചനകള്‍ ലോകം അംഗീകരിക്കണമെന്ന ആഗ്രഹമാണ് നിഷയും പങ്ക് വെയ്‌ക്കുന്നത്. സ്വന്തം സൃഷ്‌ടികളിലൂടെ ഗ്രാമത്തിന് പേരും പ്രശസ്‌തിയും കൊണ്ടു വരണമെന്നും ഈ കലാകാരി ആഗ്രഹിക്കുന്നു.

ABOUT THE AUTHOR

...view details