ന്യൂഡൽഹി :രാജ്യത്ത് ക്രിപ്‌റ്റോ കറൻസി വാങ്ങുന്നതും വിൽക്കുന്നതും കേന്ദ്രസർക്കാർ പൂർണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്‌എസ്-അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ച്(SJM) പ്രമേയം പാസാക്കി. ഇന്ന് ഗ്വാളിയോറിൽ സമാപിച്ച സ്വദേശി ജാഗരൺ മഞ്ചിന്‍റെ 15-ാമത് രാഷ്ട്രീയ സഭയാണ് പ്രമേയം പാസാക്കിയത്.
ഇന്ത്യയിൽ താമസിക്കുന്ന വ്യക്‌തികൾ ക്രിപ്‌റ്റോകറൻസി വാങ്ങുന്നതും വിൽക്കുന്നതും നിക്ഷേപിക്കുന്നതും മറ്റ് വിധത്തിൽ ഇടപാടുകൾ നടത്തുന്നതും കേന്ദ്രസർക്കാർ നിരോധിക്കണം. നിരോധനം അനുസരിക്കാത്ത വ്യക്തികൾക്കെതിരെ പിഴ ഉൾപ്പടെയുള്ള ശിക്ഷാനടപടികൾ കൊണ്ടുവരണം, എസ്‌ജെഎം ആവശ്യപ്പെട്ടു.