ഛണ്ഡീഖഡ്: സംസ്ഥാനത്ത് 60 വിദ്യാർഥികള്‍ക്ക് കൊവിഡ്. പട്യാല മെഡിക്കൽ കോളജിലെ വിദ്യാർഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന് കോളജ് അടിച്ചിടാൻ അധികൃതർ തീരുമാനിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും അടിയന്തര യോഗം ചേർന്നു. മാസ്ക് നിർബന്ധമാക്കാനാണ് തീരുമാനം. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.