ചെന്നൈ:കാഞ്ചീപുരത്ത് മണ്ണെണ്ണ കുടിച്ച് ചികിത്സയിലായിരുന്ന ആറ് വയസുകാരി മരിച്ചു. പല്ലവര്‍ മേടു സ്വദേശിയായ കാര്‍ത്തികിന്‍റെ മകളാണ് മരിച്ചത്. വെള്ളിയാഴ്‌ചയാണ്(ഓഗസ്റ്റ് 19) സംഭവം.
വീട്ടിനകത്ത് കളിക്കുന്നതിനിടെ വെള്ളക്കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ വെള്ളമാണെന്ന് കരുതി എടുത്ത് കുടിക്കുകയായിരുന്നു. മണ്ണെണ്ണ കുടിച്ചതിന് ശേഷം കുട്ടി ബോധരഹിതയായി വീണു. തുടര്‍ന്ന് കാര്‍ത്തിക് ഉടന്‍ തന്നെ കുട്ടിയെ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.