തിരുമല (ആന്ധ്രാപ്രദേശ്): തിരുമലയിലെ അലിപ്പിരി നടപ്പാതയില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആറുവയസുകാരി മരിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം കാൽനടയായി തിരുമലയിൽ ബാലാജി ദർശനത്തിനെത്തിയതായിരുന്നു ആറ് വയസുകാരിയായ ലക്ഷിത. വെള്ളിയാഴ്‌ച രാത്രി എട്ട് മണിയോടെയാണ് അവര്‍ ദർശനത്തിന് പുറപ്പെട്ടത്. ഏകദേശം 11 മണിയോടെ ലക്ഷ്‌മി നരസിംഹസ്വാമി ക്ഷേത്രത്തിലെത്തുകയും ചെയ്‌തു.
തിരുമലയിലെത്താനായി ഒരു മണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് അപ്രതീക്ഷിതമായ ദുരന്തം അരങ്ങേറിയത്. കുംടുബത്തിനൊപ്പം നടക്കവെയാണ് പുലി ആക്രമിച്ചത്. എന്തു ചെയ്യണമെന്നറിയാതെ വീട്ടുകാര്‍ ഒച്ച വച്ചതിനെ തുടര്‍ന്ന് കുട്ടിയെ പുലി കാട്ടിലേക്ക് വലിച്ചു കൊണ്ടുപോയി.
സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ രാത്രയായതിനാല്‍ തെരച്ചിൽ നടത്താനായില്ല. രാവിലെ തെരച്ചില്‍ ആരംഭിച്ചതോടെ ലക്ഷ്‌മി നരസിംഹസ്വാമി ക്ഷേത്രത്തിന് അല്‍പം അകലെയായി കുട്ടിയുടെ മൃതദേഹം പുലി പാതി തിന്ന നിലയില്‍ പൊലീസ് കണ്ടെത്തി. കുട്ടി നെല്ലൂർ ജില്ലയിലെ പോത്തിറെഡ്ഡിപാലം സ്വദേശിയാണ്. ഇതേ രീതിയില്‍ നടപ്പാതയില്‍ നേരത്തെ ഒരു ആൺകുട്ടിയെ പുലി ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
ക്ഷേത്ര ദർശനത്തിന് എത്തിയ നാല് വയസുകാരനെ പുലി ആക്രമിച്ചു : തിരുമല സന്ദര്‍ശനത്തിനായി എത്തിയ കര്‍ണൂല്‍ സ്വദേശികളായ ദമ്പതികള്‍ മകന്‍ കൗശിക്കിനൊപ്പം അലിപ്പിരിയില്‍ നിന്നും കാല്‍നടയായിട്ടായിരുന്നു യാത്ര നടത്തിയിരുന്നത്. യാത്രയ്‌ക്കിടയില്‍ പാതയിലുള്ള ഹനുമാന്‍ ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ നിന്നും ഇവര്‍ ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്.