കേരളം

kerala

ETV Bharat / bharat

മദ്യലഹരിയിൽ വയോധികൻ ആറുവയസുകാരനെ ബലാത്സംഗത്തിനിരയാക്കി - രാമുലു പീഡനം

സംഭവം തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ; പ്രതിക്കായി അന്വേഷണം ഊർജിതം

മദ്യലഹരിയിൽ വയോധികൻ ആറുവയസുകാരനെ ബലാത്സംഗത്തിനിരയാക്കി  Six year old boy raped by drunken elderly man in Nalgonda  Six year old boy raped by elderly man Telangana  6 year old rape miryalaguda  തെലങ്കാന നൽഗൊണ്ട പീഡനം  മിരിയാലഗുഡ ആറുവയസുകാരനെ വയോധികൻ ബലാത്സംഗം ചെയ്തു  രാമുലു പീഡനം  ramulu rape case victim
മദ്യലഹരിയിൽ വയോധികൻ ആറുവയസുകാരനെ ബലാത്സംഗത്തിനിരയാക്കി

By

Published : Apr 6, 2022, 1:04 PM IST

നൽഗൊണ്ട:തെലങ്കാനയിൽ ആറുവയസുകാരനെ വയോധികൻ ബലാത്സംഗത്തിനിരയാക്കി. പ്രതി രാമുലു എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. നൽഗൊണ്ട ജില്ലയിലെ മിരിയാലഗുഡയിലാണ് സംഭവം.

മദ്യലഹരിയിലായിരുന്ന രാമുലു ആറുവയസുകാരനെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഗുരുതരമായി രക്തസ്രാവമുണ്ടായതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തുന്നത്. ഉടൻ തന്നെ മാതാപിതാക്കൾ മിരിയാലഗുഡ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ മിരിയാലഗുഡ ഏരിയാ ആശുപത്രിയിലെത്തിച്ചു. ഡോക്‌ടർമാരുടെ പ്രാഥമിക വിലയിരുത്തലിൽ കുട്ടി ബലാത്സംഗത്തിനിരയായതായി കണ്ടെത്തി. പ്രതി രാമുലു കൂലിപ്പണിക്കാരനാണെന്നും ഈ പണം ഉപയോഗിച്ചാണ് മദ്യപിച്ചിരുന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

ALSO READ:മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞു; മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

ABOUT THE AUTHOR

...view details