തിരുനൽവേലി (തമിഴ്‌നാട്) : തമിഴ്‌നാട് തിരുനെൽവേലിയിലെ മുന്നീർപള്ളത്ത് ക്വാറിയിൽ ജോലി ചെയ്‌തിരുന്ന ആറ് തൊഴിലാളികൾ 300 അടി താഴ്‌ചയുള്ള കുഴിയിൽ കുടുങ്ങി. രണ്ട് പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. 4 പേരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശനിയാഴ്‌ച (14.05.2022) അർധരാത്രി 12 മണിയോടെയായിരുന്നു അപകടം.
ക്വാറിയുടെ മുകളിൽ നിന്ന് കൂറ്റൻ പാറകൾ ഉരുണ്ടുവീണ് ട്രക്ക് നിശ്ചലമായതിനെത്തുടർന്നാണ് തൊഴിലാളികൾ താഴ്‌ചയിൽ കുടുങ്ങിയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലോറി ഡ്രൈവർമാരായ സെൽവകുമാർ, രാജേന്ദ്രൻ എന്നിവരും ഹിറ്റാച്ചി ഓപ്പറേറ്റർമാരായ സെൽവം, മുരുകൻ, വിജയ്, മുരുകൻ എന്നിവരുമാണ് കുഴിയിൽ കുടുങ്ങിയത്.