മഹാരാഷ്ട്രയിലെ വസായിയിൽ തീപിടിത്തം; ആറ് കടകള്‍ കത്തിനശിച്ചു - Palghar fire
ഒരു കടയിലുണ്ടായ തീപിടിത്തം സമീപ യൂണിറ്റുകളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു
മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ വസായിയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ആറ് കടകൾ കത്തി നശിച്ചു. പുലർച്ചെ ഒരു മണിയോടെയുണ്ടായ തീപിടിത്തത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിശമനസേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഒരു കടയിലുണ്ടായ തീപിടിത്തം സമീപ യൂണിറ്റുകളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. മൊബൈൽ, പാദരക്ഷ, ലഘുഭക്ഷണം തുടങ്ങി വിവിധ വസ്തുക്കൾ വിൽക്കുന്ന ആറ് കടകളാണ് കത്തി നശിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.