കേരളം

kerala

ETV Bharat / bharat

സംവിധായകന്‍ ലിംഗുസ്വാമിക്ക് 6 മാസം തടവുശിക്ഷ - സംവിധായകന്‍ ലിംഗുസ്വാമി

സൈദാപേട്ട കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ലിംഗുസ്വാമി

6 months prison for director Lingusamy  Chennai Saidappet court ordered  Six months prison for director Lingusamy  സൈദാപേട്ട കോടതി  ഹൈക്കോടതി  അപ്പീല്‍  ലിംഗുസ്വാമിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് സൈദാപേട്ട കോടതി  സംവിധായകന്‍ ലിംഗുസ്വാമിക്ക് 6 മാസം തടവ് ശിക്ഷ  സംവിധായകന്‍ ലിംഗുസ്വാമി  യെണ്ണി ഏഴു നാള്‍
സംവിധായകന്‍ ലിംഗുസ്വാമിക്ക് 6 മാസം തടവ് ശിക്ഷ

By

Published : Aug 22, 2022, 7:00 PM IST

ചെന്നൈ : സിനിമ സംവിധായകന്‍ ലിംഗുസ്വാമിക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് സൈദാപേട്ട കോടതി. പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ഫിനാന്‍സില്‍ നിന്നും കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കാര്‍ത്തി, സാമന്ത എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി 'യെണ്ണി ഏഴു നാള്‍' എന്ന സിനിമ ഒരുക്കാനായി പിവിപി കമ്പനിയില്‍ നിന്ന് ഒരു കോടി മൂന്ന് ലക്ഷം രൂപ ലിംഗുസ്വാമി കടമെടുത്തിരുന്നു.

എന്നാല്‍ സിനിമ നടന്നില്ല. തുടര്‍ന്ന് വായ്‌പയെടുത്ത പണം തിരിച്ചടയ്ക്കാനായി 35 ലക്ഷത്തിന്‍റെ ചെക്ക് കമ്പനിക്ക് നല്‍കിയെങ്കിലും അത് ബൗണ്‍സാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി ഇവര്‍ക്കെതിരെ കേസ് നല്‍കിയത്. പിവിപി കമ്പനിയില്‍ നിന്ന് വായ്‌പയെടുത്ത പണം പലിശയടക്കം തിരികെ നല്‍കണമെന്നും കോടതി ഉത്തരവുണ്ട്.

അതേസമയം സൈദാപേട്ട കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലിംഗുസ്വാമി. 'ദ വേര്യര്‍' എന്ന സിനിമയാണ് ലിംഗുസ്വാമി അവസാനം ഒരുക്കിയ ചിത്രം. എന്നാല്‍ ഈ സിനിമയ്ക്ക് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനായില്ല.

ABOUT THE AUTHOR

...view details